റായ്പൂർ: ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാവിനെ കൊലപ്പെടുത്തി കമ്യൂണിസ്റ്റ് ഭീകരർ. ബിജെപി നാരായൺപൂർ ജില്ലാ വൈസ് പ്രസിഡന്റ് രത്തൻ ദുബെയാണ് കൊലപ്പെട്ടത്. ശനിയാഴ്ചയാണ് കൗശൽനാർ മേഖലയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ ബിജെപി നേതാവിനെ ഭീകരർ കൊലപ്പെടുത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: