തൃശ്ശൂർ കേരളവർമ കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി.കാഴ്ചപരിമിതനായ ശ്രീക്കുട്ടന് ഇരുട്ട് ശീലമാണെന്നും അവനെ തോൽപ്പിക്കാനാകില്ലെന്നും ഹരീഷ് പേരടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഹരീഷ് പേരടിയുടെ വാക്കുകൾ; ശ്രീക്കുട്ടന് ഇരുട്ട് ശീലമാണ്..ഇരുട്ടിൽ എന്തെല്ലാം കപടതകൾ,കള്ളങ്ങൾ,കൊള്ളകൾ അരങ്ങേറുമെന്ന് പണ്ടേ പഠിച്ചവൻ .പകലിലെ നിങ്ങളുടെ സൂര്യൻ കനിയുന്ന വെളിച്ചമല്ല അവന്റെ വെളിച്ചം.ഇരുട്ടിൽ നിങ്ങളുണ്ടാക്കുന്ന വൈദ്യുതി വെളിച്ചവുമല്ല അവന്റെ വെളിച്ചം.നിങ്ങൾ ഉറങ്ങുമ്പോൾ പോലും ഉറങ്ങാത്തവൻ…ഉറക്കം ഏതോ ജന്മത്തിൽ ഉപേക്ഷിച്ച് ഉണർന്നിരിക്കാൻ വേണ്ടി മാത്രം പുതിയ ജൻമമെടുത്തവൻ.അവിടെയാണ് നിങ്ങൾക്ക് തെറ്റിയത്.അവനെ നിങ്ങൾക്ക് തോൽപ്പിക്കാനെ പറ്റില്ല.ഇന്ന് മുതൽ അവന്റെ വിജയഗാഥ തുടങ്ങുകയാണ്.ശ്രിക്കുട്ടന്റെ വിജയ വഴികൾ തുറന്ന് കൊടുത്തതിനും അവൻ നിങ്ങളോട് നന്ദിയുള്ളവനായിരിക്കും.ഹിറ്റലറിന്റെ പേപട്ടികൾ എത്ര ഉറക്കെ കുരച്ചാലും അവനെ ഉറക്കാൻ പറ്റില്ല.അവൻ ഉണർന്നിരിക്കും.ശ്രീക്കുട്ടന് അഭിവാദ്യങ്ങൾ.
ശ്രീക്കുട്ടന് ഇരുട്ട് ശീലമാണ്..ഇരുട്ടിൽ എന്തെല്ലാം കപടതകൾ,കള്ളങ്ങൾ,കൊള്ളകൾ അരങ്ങേറുമെന്ന് പണ്ടേ പഠിച്ചവൻ …പകലിലെ…
Posted by Hareesh Peradi on Thursday, November 2, 2023
ബുധനാഴ്ച നടന്ന വിദ്യാർഥിയൂണിയൻ തിരഞ്ഞെടുപ്പിൽ കേരളവർമ കോളേജിലെ ചെയർമാൻസ്ഥാനത്തേക്ക് കെ.എസ്.യു.വിലെ എസ്. ശ്രീക്കുട്ടൻ ഒരു വോട്ടിന് ജയിച്ചതായായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. 41 കൊല്ലത്തിനുശേഷമുള്ള വിജയം കെ.എസ്.യു. ആഘോഷമാക്കിയെങ്കിലും വീണ്ടും എണ്ണണമെന്ന് എസ്.എഫ്.ഐ. ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഏറെ തർക്കത്തിനുശേഷം കെ.എസ്.യു. വോട്ടെണ്ണൽ ബഹിഷ്കരിക്കുകയും രണ്ടാം വോട്ടെണ്ണലിൽ 11 വോട്ടിന് എസ്.എഫ്.ഐ. സ്ഥാനാർഥി ജയിച്ചതായി അർധരാത്രിയോടെ പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: