കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അന്തിമ വിധി നാളെ. എറണാകുളം പോക്സോ കോടതിയാണ് വിധി പറയുന്നത്. കൊലപാതകം, ബലാത്സംഗം എന്നിവ ഉൾപ്പെടെ 16 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ 26 ദിവസം കൊണ്ടാണ് വിചാര പൂർത്തിയാക്കിയത്.
ഈ കഴിഞ്ഞ ജൂലൈ 28-നാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ആലുവയിൽ അഞ്ച് വയസുകാരിയെ ബിഹാർ സ്വദേശി അസഫാക് ആലം ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പ്രതി കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: