തിരുവനന്തപുരം: ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പരിപാടിയുടെ ഭാഗമായി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണപ്രദേശങ്ങളുടേയും രൂപീകരണവുമായി ബന്ധപ്പെട്ട് പ്രത്യേക പരിപാടി കേരള രാജ്ഭവനില്‍ നടന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറ്റ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്കും ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ക്കും രൂപീകരണദിന ആശംസകള്‍ അറിയിച്ചു.
രാജ്ഭവനില്‍ നടന്ന പരിപാടിയില്‍ ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ദേവേന്ദ്രകുമാര്‍ ദൊഡാവത് സംസ്ഥാന രൂപീകരണത്തേക്കുറിച്ച് സംസാരിക്കുകയും സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിനെ അനുസ്മരിക്കുകയും ചെയ്തു. ലഡാക്ക് രൂപീകരണദിനത്തോടനുബന്ധിച്ച് കൊച്ചിയില്‍ നടന്ന പരിപാടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ലഡാക്കില്‍ നിന്ന് എത്തിയ യുവാക്കളുടെ സംഘം ഉപഹാരങ്ങള്‍ സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: