ബെംഗളൂരു: സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, കര്‍ണാടകയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ എടിഎം ആക്കിയിരിക്കുകയാണെന്ന് ആരോപിച്ചു.
കെസി വേണുഗോപാലും രണ്‍ദീപ് സിംഗ് സുര്‍ജേവാലയും ബെംഗളൂരുവിലെത്തി, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കര്‍ണാടകയെ എടിഎം ആക്കി, മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഡെപ്യുട്ടി സിഎം ഡി.കെ. ശിവകുമാറിനും ലക്ഷ്യം നല്‍കാനാണ് ഇവരെത്തിയതെന്ന് യെദ്യൂരപ്പ പറഞ്ഞു.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഉറപ്പ് നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും യെദ്യൂരപ്പ ആരോപിച്ചു. കഴിഞ്ഞ 6 മാസമായി കോണ്‍ഗ്രസ് അധികാരത്തിലാണ്, തെരഞ്ഞെടുപ്പ് ഉറപ്പുകള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു, വൈദ്യുതി വില വര്‍ദ്ധിപ്പിച്ചു. വികസനത്തിന് സര്‍ക്കാരിന്റെ പക്കല്‍ ഫണ്ടില്ല, സര്‍ക്കാര്‍ സംസ്ഥാനത്തെ കൊള്ളയടിക്കുകയാണെന്ന് അടുത്തിടെ നടന്ന ഐടി റെയ്ഡുകളില് തെളിഞ്ഞു.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മില്‍ ധാരണയില്ല. കാവേരി നദീജല പ്രശ്നത്തില്‍ കര്‍ഷകര്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. തങ്ങളുടെ പരാജയം മറച്ചുവെക്കാന്‍ അവര്‍ കേന്ദ്ര സര്‍ക്കാരിന് നേരെ വിരല്‍ ചൂണ്ടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: