ടെല്‍അവീവ്: ഹമാസിനെതിരായ പോരാട്ടം ആരംഭിച്ച് ഇതുവരെ വിവിധ ഭീകരസംഘങ്ങളുടെ 11,000 കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍. കഴിഞ്ഞ രാത്രിയില്‍ വ്യോമാക്രമണത്തില്‍ ജബലിയയിലെ ഹമാസ് കേന്ദ്രം പൂര്‍ണമായും നശിച്ചു. ഹമാസിന്റെ സെന്റര്‍ ജബലിയ ബറ്റാലിയന് കമാന്‍ഡര്‍ ഇബ്രാഹിം ബിയാരിയും കൊല്ലപ്പെട്ടവരിലുള്‍പ്പെടുന്നു.
ആക്രമണ സമയത്ത് നിരവധി ഹമാസ് ഭീകരര്‍ ഇവിടെ ഉണ്ടായിരുന്നതായാണ് വിവരം. കൂടാതെ വെസ്റ്റ് ബാങ്കില്‍ പിടികിട്ടാപ്പുള്ളികളായുള്ള 46 പാലസ്തീനികളെ വധിച്ചു. വെസ്റ്റ് ബാങ്കില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് പാലസ്തീനികള്‍ കൊല്ലപ്പെട്ടതായി പാലസ്തീന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഭീകരരെ സഹായിക്കുകയും അവര്‍ക്ക് ധനസഹായം നല്‍കുകയും ചെയ്ത, വെസ്റ്റ് ബാങ്കിലെ രാഷ്ട്രീയ പാര്‍ട്ടിയായ ഫതഹിന്റെ ജനറല്‍ സെക്രട്ടറി അതാ അബു റുമാലിയയെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. യുദ്ധമാരംഭിച്ച് ഇതുവരെ 12 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.
IDF: Destroying a Hamas vehicle with anti-tank missiles intended to hit our forces pic.twitter.com/v71gsGzhrJ
— Mossad Commentary (@MOSSADil) November 1, 2023
വളരെ സങ്കീര്‍ണമായ യുദ്ധത്തിലാണ് ഇസ്രായേല്‍. അതില്‍ സുപ്രധാനമായ നേട്ടങ്ങളുണ്ട്, നിര്‍ഭാഗ്യവശാല്‍ വേദനാജനകമായ നഷ്ടങ്ങളും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജബലിയയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഭയാര്‍ഥി ക്യാമ്പും തകര്‍ന്നു. 150ലധികം പേരാണ് ഇവിടെ മരിച്ചത്. ഇതില്‍ ലോക രാജ്യങ്ങള്‍ അപലപിച്ചു.
ഗാസ മുനമ്പിലെ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും തകരാറിലായതായി പാലസ്തീനിലെ ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ പാല്‍ടെല്‍ എക്സില്‍ കുറിച്ചു.
ഗാസയില്‍ കരയാക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ യെമനിലെ ഹൂതികളുള്പ്പെടെയുള്ളവര് ഇസ്രായേലിനെതിരായ ആക്രമണം വിപുലീകരിക്കുമെന്ന് യുഎന്നിലെ ഇറാന്റെ സ്ഥാനപതി മുന്നറിയിപ്പ് നല്കി.
Jenin:: During the night, 3 terrorists were eliminated pic.twitter.com/5bSFhsN32V
— Mossad Commentary (@MOSSADil) November 1, 2023
റഫ അതിര്‍ത്തി തുറന്നു
ഇസ്രായേല്‍-ഹമാസ് പോരാട്ടമാരംഭിച്ചതിന് ശേഷം സഹായവുമായെത്തുന്ന ട്രക്കുകള്‍ക്കു വേണ്ടിയല്ലാതെ ആദ്യമായി റഫ അതിര്‍ത്തി തുറന്നു. ഗാസയില്‍ കുടുങ്ങിക്കിടക്കുന്ന, വിദേശ പാസ്പോര്‍ട്ടുള്ളവര്‍ക്കും ഗുരുതരമായി പരിക്കേറ്റവര്‍ക്കും കടന്നു പോകുന്നതിനാണ് ഈജിപ്ത് അനുമതി നല്‍കിയിരിക്കുന്നത്.
ഇവരുടെ പട്ടിക ഗാസ ബോര്‍ഡേഴ്സ് ആന്‍ഡ് ക്രോസിങ് അതോറിറ്റി കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. പരിക്കേറ്റവരെ കൊണ്ടു പോകാനായി അതിര്‍ത്തിയില്‍ ആംബുലന്‍സുകള്‍ സജ്ജമാക്കിയിരുന്നു. ആശുപത്രി സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിര്‍ത്തി തുറന്നുകൊടുത്ത ഈജിപ്തിന്റെ നടപടിയെ ലോകാരോഗ്യ സംഘടനയടക്കം സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: