ന്യൂദല്‍ഹി:ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനും സുരക്ഷയ്ക്കും വേണ്ടി ഭാര്യ സൂര്യോദയം മുതല്‍ ചന്ദ്രോദയം വരെ വ്രതം അനുഷ്ഠിക്കുന്ന ഉത്തരേന്ത്യയിലെ പ്രധാന ഹൈന്ദവാചാരമാണ് കര്‍വ്വാ ചൗത്ത്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്, ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ തുടങ്ങി ഒട്ടേറെ നേതാക്കള്‍ ഭാര്യമാര്‍ക്കൊപ്പം കര്‍വ്വാ ചൗത്ത് ആഘോഷിക്കുന്നതിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.
सौभाग्य, स्नेह का चंद्रमा सदा उजला रहे ❣️ pic.twitter.com/2yuqYVe1Tc
— Anurag Thakur (@ianuragthakur) November 1, 2023
കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഭാര്യയ്ക്കൊപ്പം കര്‍വ്വാ ചൗത്ത് ആഘോഷത്തിന്റെ ഭാഗമായി വീടിന് മുന്പില് നില്ക്കുന്ന ചിത്രം സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ചു.
करवाचौथ पर अपना लिखा एक शेर अर्ज़ किया है
अपने चांद के लिए 😀आप हैं तो हम हैं, आप नहीं तो हम कहां रह जाएंगे
परछाई से भी ज्यादा आपका साथ निभाएंगे, परछाई तो चली जाती है रोशनी के जाने के साथ,
हम तो मर के भी आप के पास रह जाएंगे।#HappyKarwaChauth pic.twitter.com/dzeDze9QVj— Gaurav Bhatia गौरव भाटिया 🇮🇳 (@gauravbhatiabjp) November 1, 2023
നീയെന്റെ നിഴലല്ല, വെളിച്ചത്തിനനുസരിച്ച് നിഴല്‍ മാഞ്ഞുപോകുന്നു. ഞാന്‍ നിന്നോടൊപ്പം മരണത്തിന് ശേഷവുമുണ്ടാകും എന്ന സ്വയം എഴുതിയ കവിതയാണ് ഗൗരവ് ഭാട്ടിയ പങ്കുവെച്ചത്.
" अर्धांगिनी " pic.twitter.com/cVjE5MbwhQ
— Piyush Goyal (@PiyushGoyal) November 1, 2023
കേന്ദ്രമന്ത്രി പീയുഷ് ഗോയലും ഭാര്യയ്ക്കൊപ്പം കര്‍വ്വാ ചൗത്ത് ആഘോഷിച്ചു.
#WATCH | Madhya Pradesh: Chief Minister Shivraj Singh Chouhan and his wife perform rituals on the occasion of Karwa Chauth at their residence in Bhopal.#KarwaChauth2023 pic.twitter.com/bYfy0t6izO
— ANI (@ANI) November 1, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: