തിരുവനന്തപുരം: കേരളീയം പരിപാടിയില്‍ പങ്കെടുക്കാത്ത കുടുംബശ്രീകള്‍ക്ക് ഭീഷണി. തിരുവനന്തപുരം കാട്ടായിക്കോണം വാര്‍ഡിലെ കുടുംബശ്രീകള്‍ 250 രൂപ പിഴ നല്‍കണമെന്ന് ഭീഷണി. ഒരാളെങ്കിലും പങ്കെടുക്കാത്ത എല്ലാ കുടുംബശ്രീയും പണം അടയ്ക്കണം. ഓഡിറ്റ് നടത്തണമെങ്കില്‍ 250 രൂപ പിഴ നല്‍കണമെന്നാണ് ഭീഷണി.
സിപിഎം ഏരിയ കമ്മിറ്റി അംഗവും സിഡിഎസ് ചെയര്‍പേഴ്സണുമായ സിന്ധുശശിയാണ് വാട്സ് ഓഡിയോയിലൂടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് മുന്‍ കൗണ്‍സിലര്‍ കൂടിയായ സിന്ധുശശിയുടെ വാട്സ് ആപ് സന്ദേശം പ്രവര്‍ത്തകര്‍ക്ക് അയച്ചത്. ഓഡിയോ വിവാദമായതോടെ നീക്കം ചെയ്തു. താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് സിന്ധുശശിയുടെ ഇപ്പോഴത്തെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: