ന്യൂദല്‍ഹി: ഒക്ടോബറിലെ ജിഎസ്ടി വരുമാനം 1.72 ലക്ഷം കോടി രൂപയായി. ഇത് എക്കാലത്തെയും ഉയര്‍ന്ന രണ്ടാമത്തെ വരുമാനമാണെന്ന് ധനമന്ത്രാലയം അറിയിച്ചു.
2022 ഒക്ടോബറില്‍ സമാഹരിച്ച 1.52 ലക്ഷം കോടിയേക്കാള്‍ 13 ശതമാനം കൂടുതലാണ് ഈ വര്‍ഷത്തെ വരുമാനം. ഒക്ടോബര്‍ 2023ല്‍ സമാഹരിച്ച മൊത്തം ചരക്ക് സേവന നികുതി വരുമാനം (ജിഎസ്ടി) 1,72,003 കോടി രൂപയാണ്.
അതില്‍ 30,062 കോടി രൂപ കേന്ദ്ര ചരക്ക് സേവന നികുതി വരുമാനവും (സിജിഎസ്ടി), 38,171 കോടി രൂപ സംസ്ഥാന ചരക്ക് സേവന നികുതി വരുമാനവും (എസ്ജിഎസ്ടി), 91,315 കോടി രൂപ സംയോജിത ചരക്ക് സേവന നികുതി വരുമാനവും (ചരക്ക് ഇറക്കുമതി വരുമാനമായ 42,127 കോടി രൂപ ഉള്‍പ്പെടെ), 12,456 കോടി രൂപ അധിക നികുതിയും (സെസ്) (ചരക്കുകളുടെ ഇറക്കുമതി വരുമാനമായ 1,294 കോടി രൂപ ഉള്‍പ്പെടെ) ആണ്.
സംയോജിത ചരക്ക് സേവന നികുതി വരുമാനത്തില്‍ നിന്ന്, 42,873 കോടി രൂപ സിജിഎസ്ടിയിലേക്കും 36,614 കോടി രൂപ എസ്ജിഎസ്ടിയിലേക്കും ഗവണ്മെന്റ് വകകൊള്ളിച്ചു. വ്യവസ്ഥിതമായ സെറ്റില്‍മെന്റിന് ശേഷം 2023 ഒക്ടോബര്‍ മാസത്തില്‍ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം, സിജിഎസ്ടി 72,934 കോടി രൂപയും എസ്ജിഎസ്ടി 74,785 കോടി രൂപയുമാണ്.
202324 സാമ്പത്തിക വര്‍ഷത്തിലെ ശരാശരി മൊത്തം പ്രതിമാസ ജിഎസ്ടി ശേഖരം ഇപ്പോള്‍ 1.66 ലക്ഷം കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 11 ശതമാനം കൂടുതലാണിത്. 2023 ഒക്ടോബര്‍ മാസത്തെ മൊത്തം ജിഎസ്ടി വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാള്‍ 13% കൂടുതലാണ്.
ഈ മാസത്തില്‍, ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉള്‍പ്പെടെ) കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ ഈ സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനത്തേക്കാള്‍ 13% കൂടുതലാണ്.
നിലവിലെ സാമ്പത്തിക വര്‍ഷത്തിലെ പ്രതിമാസ മൊത്ത ജിഎസ്ടി വരുമാനത്തിലെ പ്രവണതകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. 2023 ഒക്ടോബര്‍ മാസം വരെയുള്ള ഓരോ സംസ്ഥാനത്തിന്റെ സെറ്റില്‍മെന്റ്റിന് ശേഷമുള്ള ജിഎസ്ടി വരുമാനത്തിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെയുള്ള പട്ടിക കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: