കിളിമാനൂര്‍: പുതിയ പഞ്ചായത്ത് പ്രസിഡന്റ് അധികാരമേല്‍ക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റിന്റെ മുറി കഴുകി വൃത്തിയാക്കി. ജാതി വിവേചനമെന്ന് ആരോപിച്ച് ജില്ലാ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ പ്രതിപക്ഷ മെമ്പര്‍മാര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിക്ക് മുന്നില്‍ സമരം നടത്തി.
ഇന്നലെ വൈകുന്നേരം പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലാണ് സംഭവം. കെ. രാജേന്ദ്രന് ആയിരുന്നു ഇവിടെ പഞ്ചായത്ത് പ്രസിഡന്റ്. സിപിഎം രാജേന്ദ്രനോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെടുകയും രാജേന്ദ്രന് രാജിവെയ്ക്കുകയും ചെയ്തിരുന്നു. ഇന്ന് പുതിയ പ്രസിഡന്റ് ചുമതല ഏല്ക്കുകയാണ്. കുന്നുമ്മല്‍ വാര്‍ഡ് മെമ്പറായ എന്‍. സലിലിനെയാണ് സിപിഎം പുതിയ പ്രസിഡന്റായി നിശ്ചയിച്ചിരിക്കുന്നത്.
ജനറല്‍ വിഭാഗത്തിനാണ് പ്രസിഡന്റ് പദം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ രാജേന്ദ്രന് പട്ടികജാതിക്കാരനായിരുന്നു. പുതിയ പ്രസിഡന്റ് ജനറല്‍ വിഭാഗത്തില്‍ നിന്നാണ്. ഇതിനാലാണ് ഇന്നലെ പ്രസിഡന്റിന്റെ മുറി കഴുകി വൃത്തിയാക്കിയതെന്നാണ് പ്രതിപക്ഷ മെമ്പര്‍മാര്‍ ആരോപിക്കുന്നത്. സമരം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജി.ജി. ഗിരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: