ന്യൂദല്‍ഹി: സ്വന്തം പാര്‍ട്ടിയുടെ മുഖ്യമന്ത്രിയെ പരിഹസിച്ച് രാഹുലിന്റെ അബദ്ധപ്രസംഗം. കേന്ദ്രസര്‍ക്കാരിനെതിരെ പതിവായി ഉയര്‍ത്തുന്ന വ്യാജ ആരോപണങ്ങളാണ് ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ ഉന്നയിച്ച് രാഹുല്‍ പാര്‍ട്ടിയെ വെട്ടിലാക്കിയത്. ”സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി മാത്രമാണെന്നും നിങ്ങളുടെ മുഖ്യമന്ത്രി അദാനിക്ക് വേണ്ടി പണിയെടുക്കുന്നയാള്‍’ ആണെന്നും രാഹുല്‍ ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് റാലിയില്‍ പറഞ്ഞു.
ഭൂപേഷ് ബാഗലിനെ അടുത്തിരുത്തിയായിരുന്നു രാഹുലിന്റെ പ്രസംഗം. പ്രസംഗം വിവാദമായതോടെ നാക്കുപിഴയാണെന്ന് കോണ്‍ഗ്രസും രാഹുല്‍ ആദ്യമായി സത്യം വെളിപ്പെടുത്തിയെന്ന് ബിജെപിയും പ്രതികരിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗഡ് പ്രചാരണ പരിപാടികള്‍ക്കായി രാഹുലിന് തയാറാക്കിയ നല്കിയ പ്രസംഗം മാറിപ്പോയതാവാം അബദ്ധ പ്രസംഗത്തിന് കാരണമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പരിഹാസം. സംസ്ഥാനം ഏതെന്നോ ആരാണ് ഭരിക്കുന്നതെന്നോ അറിയാതെ, മറ്റാരോ പഠിപ്പിച്ചു വിട്ടതും തയാറാക്കിയതുമായ പ്രസംഗങ്ങള്‍ വായിക്കാന്‍ മാത്രമേ രാഹുലിന് അറിയൂ എന്നായിരുന്നു മറ്റൊരു പരിഹാസം.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല് അദാനിക്ക് വേണ്ടി പണിയെടുക്കുന്നയാള്‍ ആണെന്ന കാര്യം രാഹുല്‍ഗാന്ധി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് ബിജെപി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ പ്രതികരിച്ചു. കോര്‍പ്പറേറ്റ് കമ്പനിയായ അദാനിക്ക് വേണ്ടി ഏറ്റവുമധികം കാര്യങ്ങള്‍ ചെയ്തു കൊടുത്ത പാര്‍ട്ടി കോണ്‍ഗ്രസാണെന്നും അമിത് മാളവ്യ ആരോപിച്ചു. ഭൂപേഷ് ബാഗലിനെ ഇരുത്തിയുള്ള രാഹുലിന്റെ അബദ്ധ പ്രസംഗത്തിന്റെ വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ അഞ്ചുവര്‍ഷം അദാനി ഗ്രൂപ്പിന് വേണ്ടി നിരവധി സൗകര്യങ്ങള്‍ ചെയ്തു നല്കിയ രണ്ട് സര്‍ക്കാരുകള്‍ രാജസ്ഥാനിലെ അശോക് ഗെലോട്ട് സര്‍ക്കാരും ഛത്തീസ്ഗട്ടിലെ ഭൂപേഷ് ബാഗല് സര്‍ക്കാരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: