മുംബൈ: അദാനി ഗ്രൂപ്പിന്റെ പുനരുപയോഗ ഊര്‍ജ്ജത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അദാനി ഗ്രീന്‍ എനര്‍ജിക്ക് രണ്ടാം ത്രൈമാസത്തില്‍ 372 കോടിയുടെ അറ്റാദായം. ഏകദേശം 149 ശതമാനമാണ് ഇക്കാര്യത്തില്‍ കമ്പനി വളര്‍ച്ച നേടിയിരിക്കുന്നത്. സാമ്പത്തിക വിശകലന വിദഗ്ധരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച വന്‍പ്രകടനമാണ് അദാനി ഗ്രീന്‍ എനര്‍ജി നടത്തിയത്.
ഇതോടെ തിങ്കളാഴ്ച അദാനി എനര്‍ജിയുടെ ഓഹരിവില ഉയര്‍ന്നു. മികച്ച ത്രൈമാസ ഫലം പുറത്തുവരുമെന്ന പ്രവചനം ഉള്ളതിനാല്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരിവില തിങ്കളാഴ്ച 44 രൂപ 35 പൈസ ഉയര്‍ന്ന് 815 രൂപ 25 പൈസയില്‍ എത്തി.
കാറ്റില്‍ നിന്നുള്ള വൈദ്യുതി, സൗരോര്‍ജ്ജത്തില്‍ നിന്നുള്ള വൈദ്യുതി തുടങ്ങിയ മേഖളകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന കമ്പനിയുടെ ഈ വര്‍ഷത്തെ ഇതുവരെയുള്ള മൊത്തവരുമാനത്തിലും 54 ശതമാനത്തിന്റെ വളര്‍ച്ച ഉണ്ടായി. അതേ സമയം മൊത്തം ചെലവിലും വര്‍ധന ഉണ്ടായി. കഴിഞ്ഞ വര്‍ഷം രണ്ടാം സാമ്പത്തിക പാദത്തില്‍ (ജൂലായ് മുതല്‍ സെപ്തംബര്‍ വരെ) 1514 കോടിയായിരുന്നു ചെലവെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 2160 കോടിയായി ഉയര്‍ന്നു. കമ്പനിയിലെ ജീവനക്കാരുടെ കൂട്ടായ പരിശ്രമഫലമാണ് ഈ മികച്ച ഫലമെന്ന് കമ്പനി സിഇഒ അമിത് സിങ്ങ് പറഞ്ഞു. ഗുജറാത്തിലെ ഖവ്ഡയില്‍ കമ്പനി ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ക്ലസ്റ്റര്‍ സ്ഥാപിക്കുകയാണ്. ഇവിടെ 5,000 പേര‍്ക്ക് തൊഴില്‍ നല്‍കും. ഇവിടെ ലോകത്തിലെ ഏറ്റവും പുതുമയേറിയ ടോപ് കോണ്‍ സോളാര്‍ മൊഡ്യൂളുകളും 5.2 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ടര്‍ബൈനുകളും സ്ഥാപിക്കും. വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഏറ്റവും ചെലവ് കുറഞ്ഞ സംവിധാനം എന്ന നേട്ടം കൈവരിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അമിത് സിങ്ങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: