പ്രതിവർഷം വെറും 12 രൂപ മുതൽ മുടക്കിൽ രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്യുന്നു. പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന എന്ന പദ്ധതിക്ക് കീഴിലാണ് ഈ തുക ലഭ്യമാകുന്നത്. ഓരോ വർഷത്തേക്കും അപകടം മൂലമുണ്ടാകുന്ന മരണത്തിനും അംഗ വൈകല്യങ്ങൾക്കും പരിരക്ഷ വാഗ്ദാനം ചെയ്തുകൊണ്ടാണ് കേന്ദ്രസർക്കാർ ഇത് അവതരിപ്പിച്ചിരിക്കുന്നത്. .
യോഗ്യത ഇവർക്ക് മാത്രം…
- 18 മുതൽ 70 വയസ് വരെയുള്ളവർക്കാണ് പദ്ധതിയിൽ ചേരാൻ അവസരം.
- അപേക്ഷകർ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉള്ളവരും ഓട്ടോ ഡെബിറ്റ് സൗകര്യത്തിന് സമ്മതം നൽകിയവരുമായിരിക്കണം.
- ഓട്ടോ ഡെബിറ്റ് സൗകര്യമുള്ള സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് പണം ഇൻഷുറൻസ് പ്രീമിയത്തിലേക്ക് ഈടാക്കുന്നതായിരിക്കും.
പദ്ധതിയുടെ സവിശേഷതകൾ ഇവയൊക്കെ…
- അപകട മരണത്തിനും പൂർണ അംഗവൈകല്യത്തിനും രണ്ട് ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും.
- ഭാഗിക അംഗവൈകല്യത്തിന് ഒരു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും.
- സ്വാഭാവിക മരണത്തിന് ഇൻഷുറൻസ് പരിരക്ഷകൾ ഒന്നും തന്നെ ലഭിക്കുന്നതല്ല.
- ഇൻഷുറൻസ് അംഗത്വം എടുത്ത വ്യക്തി അപകടത്തിൽ മരിക്കുകയാണെങ്കിൽ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയാണ് ലഭിക്കുന്നത്.
- അപകടത്തിൽ കണ്ണുകൾ, കൈകാലുകൾ എന്നിവ നഷ്ടപ്പെടുകയാണെങ്കിലും രണ്ട് ലക്ഷം രൂപ ലഭിക്കും.
- ഒരു കണ്ണിനും കൈകാലുകൾക്ക് ഭാഗികമായ നഷ്ടം സംഭവിച്ചാൽ ഒരു ലക്ഷം രൂപ ലഭിക്കും.
അപേക്ഷിക്കേണ്ട രീതി
പൊതുമേഖല ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും സംയുക്തമായി നടപ്പാക്കി വരുന്ന പദ്ധതിയാണിത്. https://www.jansuraksha.gov.in/Forms-PMSBY.aspx എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പദ്ധതിയിൽ അംഗമാകാം. ഇത് പൂരിപ്പിച്ച് ബാങ്കിൽ സമർപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: