കളമശേരി: കളമശേരി സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ആദ്യ വനിതയുടെ പേര് വിവരങ്ങള്‍ 12 മണിക്കൂര്‍ കഴിഞ്ഞിട്ടും സ്ഥിരീകരിക്കാനാവാതെ പൊലീസ്. ഈ സ്ത്രീ ചാവേറായി പ്രവര്‍ത്തിച്ചോ എന്ന സംശയം ബാക്കിനില്‍ക്കുന്നു.
ഈ സ്ത്രീയെപ്പറ്റി വിവരം ലഭിക്കാന്‍ സ്ഫോടനത്തിന്റെ കുറ്റം ഏറ്റെടുത്ത ഡൊമിനിക് മാര്‍ട്ടിനെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇയാള്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് വിദേശത്ത് പോയി മടങ്ങിവന്നതെന്ന് പറയുന്നു. ഇന്‍റര്‍നെറ്റ് വഴിയാണ് ഇയാള്‍ ബോംബ് നിര്‍മ്മാണം പഠിച്ചതെന്ന് അവകാശപ്പെടുമ്പോഴും ഇക്കാര്യം പൊലീസിന് വിശ്വസിക്കാനാവുന്നില്ല. രാവിലെ അഞ്ചരയ്‌ക്ക് വീട്ടില്‍ നിന്നിറങ്ങിയ ഇയാള്‍ കളമശേരി മെഡിക്കല്‍ കൊളെജിന് മുന്‍പില്‍ നിന്നാണ് ബോേബുകളായി പ്രവര്‍ത്തിച്ച ടിഫിന്‍ ബോക്സുകള്‍ വാങ്ങിയതെന്ന് പറയുന്നു. ഇത്രയും പേരെ പരിക്കേല്‍പിക്കാനും രണ്ട് പേരെ കൊല്ലാനും കഴിഞ്ഞ അത്രയ്‌ക്ക് ഉഗ്രസ്ഫോടനം നടത്താന്‍ കഴിയുന്ന ബോംബുകള്‍ ഇത്ര ലാഘവത്തോടെ നിര്‍മ്മിക്കാന്‍ കഴിയുന്ന ഒന്നാണോ?- ചോദ്യങ്ങള്‍ ബാക്കിയാവുകയാണ്.
കഥയിലെ പ്രധാന വില്ലനായ നീല മാരുതിക്കാറിന്റെ വിശദാംശങ്ങള്‍ ഇനിയും അറിയാന്‍ കഴിഞ്ഞിട്ടില്ല. രാവിലെ യഹോവ സാക്ഷികളുടെ യോഗം നടന്ന കണ്‍വെന്‍ഷന്‍ സെന്‍ററില്‍ സ്ഫോടനം നടക്കുന്നതിന് തൊട്ടുമുന്‍പാണ് ഒരു നീല മാരുതിക്കാര്‍ പുറത്തേക്ക് പാഞ്ഞുപോയിരുന്നു. ഈ മാരുതി കാറിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണ്. ഈ കാറില്‍ ഉപയോഗിച്ച നമ്പറിന്റെ യഥാര്‍ത്ഥ ഉടമ പത്തനം തിട്ട സ്വദേശിയാണ്. അദ്ദേ ഹത്തിന്റെ വെളുത്ത മാരുതി കാറിന്റെ നമ്പറാണ് ഈ നീലക്കാറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ വെറുത്ത മാരുതി കാറിന്റെ ഉടമ ചെങ്ങന്നര്‍ സ്വദേശി ചന്ദ്രന്‍ നായരെ പൊലീസ് പിടികൂടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈ നീല മാരുതി കാറിനെ ഇതുവരെയും പിടികൂടാനായിട്ടില്ല. ഡൊമിനിക് മാര്‍ട്ടിന്‍ പറയുന്നതുപോലെ ഒരാള്‍ മാത്രം നിസ്സാരമായി നടത്തിയ സ്ഫോടനമല്ല ഇത്. പിന്നില്‍ ഇനിയും കൈകള്‍ ഉണ്ടാകമെന്ന് പൊലീസ് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: