കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളിന്റെ ആദ്യ ദിനം വിജയത്തോടെ തുടങ്ങാനിറങ്ങിയ ഗോകുലം കേരളയ്‌ക്ക് തിരിച്ചടി. 2-1ന് മുന്നിട്ടു നിന്ന ടീമിനെതിരെ ഇന്റര്‍ കാശി ഇന്‍ജുറി ടൈമില്‍ നേടിയ ഗോളില്‍ സമനില പിടിച്ചു. സീസണില്‍ പുതുമുഖ ടീമായെത്തിയ ഇന്റര്‍ കാശി ഗോകുലത്തിനെതിരെ കോഴിക്കോട് സ്‌റ്റേഡിയത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. എട്ടാം മിനിറ്റില്‍ അലെക്‌സ് സാഞ്ചെസിലൂടെ ഗോള്‍ കണ്ടെത്തി ഗോകുലം ആണ് സ്‌കോറിങ് തുടങ്ങിവച്ചത്. 29-ാം മിനിറ്റില്‍ എഡ്മന്‍ഡ് ലാല്‍റിന്ദികയിലൂടെ ഇന്റര്‍ കാശിയുടെ തിരിച്ചടി. രണ്ടാം പകുതിയില്‍ നൗഫല്‍ പി.എന്‍. നേടിയ ഗോളില്‍ ഗോകുലം മുന്നിലെത്തി. റെഗുലര്‍ ടൈം മത്സരം അവസാനിച്ച് ഇന്‍ജുറി ടൈമിലേക്ക് കടന്ന വഴിക്കാണ് ഇന്റര്‍ കാശി രണ്ടാം ഗോള്‍ നേടിയത്. മുഹമ്മദ് ആസിഫ് ഖാന്‍ ആണ് സമനില ഗോളടിച്ചത്.
ഇന്നലെ ഉച്ചയ്‌ക്ക് നടന്ന സീസണ്‍ ഉദ്ഘാടന മത്സരത്തില്‍ റിയല്‍ കശ്മീര്‍ രാജസ്ഥാന്‍ എഫ്‌സിയെ തോല്‍പ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു റിയല്‍ കശ്മീരിന്റെ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: