കൊച്ചി: മാധ്യമ പ്രവർത്തകയ്ക്കെതിരെ അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ വിശദീകരണവുമായി നടനും മുൻ എംപിയുമായിരുന്ന സുരേഷ് ഗോപി രംഗത്ത്. മാധ്യമങ്ങളുടെ മുന്നിൽ വെച്ചു പിതൃ വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്. ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നുവെന്ന് സുരേഷ് ഗോപി കൂട്ടിച്ചേർത്തു. തനിക്ക് എന്നും അവരോട് പിതൃസ്നേഹം മാത്രമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മീഡിയ വൺ റിപ്പോർട്ടറായ യുവതിയുടെ ചോദ്യങ്ങൾക്ക് തോളിൽ സുരേഷ് ഗോപി കൈവെക്കുന്ന ദൃശ്യങ്ങൾ മാത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചാണ് സ്വഭാവഹത്യയ്ക്ക് ആസൂത്രിത ശ്രമം നടത്തുന്നത്. പലകോണുകളും പരാതി രാഷ്ട്രീയപരമായി ഉപയോഗിക്കാൻ ആരംഭിച്ചതോടെയാണ് സുരേഷ് ഗോപി സംഭവത്തിൽ വ്യക്തത വരുത്തി രംഗത്തെത്തിയത്.
ഇഷ്ടമല്ലാത്ത ചോദ്യങ്ങൾ ചോദിച്ചതിന് വനിതാ മാദ്ധ്യമപ്രവർത്തകയെ തോളിൽ കൈവെച്ച് അപമാനിച്ചുവെന്നാണ് പ്രചാരണം. എന്നാൽ അതിന് ശേഷവും അദ്ദേഹം അവരുടെ ചോദ്യങ്ങൾക്ക് വിശദമായ മറുപടി നൽകുന്നുണ്ട്. ഈ ദൃശ്യങ്ങൾ മുറിച്ചുമാറ്റിയാണ് സോഷ്യൽ മീഡിയ പ്രചാരണം.
ഞാൻ എന്താണെന്ന് കേരളത്തിലെ ജനങ്ങൾക്ക് നന്നായിട്ടറിയാം. എന്താണ് ഞാൻ എന്നത് അത് തുറന്നുപിടിച്ചാണ് ജീവിക്കുന്നത്. അത് വളരെ വാത്സല്യത്തോടെയാണ് മറുപടി പറഞ്ഞത്. ചോദ്യത്തിൽ തന്നെ ഒരു കുനഷ്ട് ഉണ്ടായിരുന്നുവെന്നും അതിന് താൻ അതേ ടോണിൽ കുസൃതിയോടെ മറുപടി നൽകാനാണ് ശ്രമിച്ചതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ഞാന്‍ വളരെ വാത്സല്യത്തോടെ മോളേ..വെയ്റ്റ് ചെയ്യൂ… നമുക്ക് കാണാം എന്നാണ് പറഞ്ഞത്. ഞാന്‍ ഒരിക്കലും മറ്റൊരു തരത്തില്‍ വിചാരിച്ചിട്ടേയില്ല. മാന്യത ഞാന്‍ എപ്പോഴും പുലര്‍ത്താറുണ്ട്. ഇടപഴകിയ മാധ്യമപ്രവര്‍ത്തകരോടെല്ലാം ചോദിച്ചാല്‍ അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു. അവരുടെ ഉദ്ദേശം വേറെയാണെങ്കില്‍ ആ വഴിക്ക് നേരിടാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: