ലഖ്നൗ: ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകുന്ന അയോധ്യയില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന രാമക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ശ്രീരാമജന്മഭൂമി ട്രസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്. ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്രം അഞ്ഞൂറ് വര്‍ഷത്തെ പോരാട്ടത്തിന്റെ പരിസമാപ്തി എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
500 वर्षों के संघर्ष की परिणति pic.twitter.com/z5OTXivUFL
— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) October 26, 2023
ക്ഷേത്ര നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ശ്രീരാമജന്മഭൂമി ട്രസ്റ്റ് ഭാരവാഹികള്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അയോധ്യയില്‍ ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠയില്‍ ഔദ്യോഗികമായി ക്ഷണിച്ചതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പങ്കുവച്ചത്. ‘അയോധ്യ വിളിക്കുന്നു’ എന്ന പശ്ചാത്തല സംഗീതത്തോടെ ആരംഭിക്കുന്ന വീഡിയോയില്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത് ഒരു സൂര്യാസ്തമയത്തിന്റെ പശ്ചാത്തലത്തില്‍ രാമക്ഷേത്രത്തിന്റെ നേര്‍ക്കാഴ്ചയോടെയാണ്. ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളും ക്ഷേത്ര കവാടം, തറ, ഗര്‍ഭഗൃഹം,ചുവരുകളിലും തൂണുകളിലും പൂര്‍ത്തിയാക്കിയ ശില്പങ്ങള് എന്നിവ വീഡിയോ ദൃശ്യത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: