നാടെങ്ങും ദസറ ആഘോഷം നടന്നു കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഓരോ നാട്ടിലെയും ആഘോഷവീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ അലയടിക്കുകയാണ്. എത്രത്തോളം മാറ്റ് കൂട്ടാന്‍ പറ്റുമോ അത്രയും വിപുലമായും വിശ്വാസങ്ങളുടെ മൂര്ത്തീഭാവത്തോടും കൂടിയായിരുന്നു ആഘോഷങ്ങള്‍. അത്തരത്തിലുള്ള ഒരു ആഘോഷമാണ് സമൂഹമാധ്യമങ്ങളില്‍ നിലവില്‍ വൈറലായിരിക്കുന്നത്.
വായുവില്‍ പറന്നുയര്‍ന്ന ഹനുമാന് സ്വാമിയുടെ വീഡിയോ കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ്. ഈ വീഡിയോ കണ്ടുകഴിഞ്ഞാല്‍, ആളുകള്‍ ചിന്തിക്കുന്നത് ‘യഥാര്‍ത്ഥത്തില്‍ ഭഗവാന് ഹനുമാന് വായുവില്‍ പറക്കുന്നു’ എന്നാണ്. ഒരു വലിയ ഡ്രോണില്‍ ഹനുമാന് വിഗ്രഹം കെട്ടിയിട്ടുണ്ട്. ഡ്രോണില്‍ ഘടിപ്പിച്ച ചിറകിന്റെ സഹായത്തോടെ അവര്‍ ഈ വിഗ്രഹത്തെ വായുവില്‍ പറത്തുകയാണ്. വിഗ്രഹം വലുതാണെങ്കിലും ഡ്രോണില്‍ പറത്താന്‍ കഴിയുമെന്ന് വീഡിയോ കണ്ടതിന് ശേഷം വ്യക്തമാണ്.
പറക്കുന്ന നിലയിലുള്ള ഹനുമന്തയുടെ വിഗ്രഹത്തില്‍ നിന്നാണ് വീഡിയോയുടെ തുടക്കം. അപ്പോള്‍ ആരോ ഡ്രോണ്‍ സ്റ്റാര്‍ട്ട് ചെയ്യുന്നു, അത് പതുക്കെ ആകാശത്തേക്ക് പറന്നുയരുന്നു, ചുറ്റിനും കൂടിയ ചിലര്‍ ബജ്റംഗബലി കീ ജയ് വിളികളോടെ ഇതിന്റെ വീഡിയോകള്‍ എടുക്കുമ്പോള്‍ മറ്റു ചിലര്‍ ഹനുമാന് തന്റെ കണ്മുന്നില് പറക്കുന്നത് കണ്ട് അത്ഭുതപ്പെടുന്നതും കാവി പതാക ഉയര്‍ത്തുന്നതും വീഡിയോയില്‍ കാണാം.
ദസറ ആഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയാണ് ഇത്. ഛത്തീസ്ഗഢിലെ അംബികാപൂരില്‍ ഒരു സംഘടന നടത്തിയ പരിപാടിയിലാണ് ഈ ഹനുമാന് ഡ്രോണ്‍ പറത്തിയതെന്നാണ് വിവരം. വിനല് ഗുപ്ത എന്നയാളാണ് ഇതിന്റെ വീഡിയോ പകര്‍ത്തിയത്. അദ്ദേഹം തന്നെയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: