വാരണാസി: നമ്മള് സ്ഥിരമായി കേള്‍ക്കുന്ന വാര്‍ത്തകളില്‍ ഒന്നാണ് തെരുവുനായ ആക്രമണം. ഒരു കൂട്ടം നായ്ക്കള്‍ ഒരാളെ കടിച്ചു, അവന് മരിച്ചു. അല്ലെങ്കില്‍ മനുഷ്യരും നായ്ക്കളും തമ്മിലുള്ള സ്നേഹത്തെക്കുറിച്ച് കാഴ്ചക്കുറവുള്ള ഒരാളെ സ്നേഹപൂര്‍വ്വം വഴി നടത്തുന്ന വളര്‍ത്തുനായ എന്നിങ്ങനെ നിങ്ങള്‍ കേട്ടിരിക്കാം. എന്നാല്‍ ദൂരെ ഒരു രാജ്യത്ത് നിന്നുള്ള ഒരു പൗരന് ഒരു തെരുവ് നായയെ ഇഷ്ടപ്പെട്ട് കൂടെ കൊണ്ടുപോകുന്നതായി നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? നിങ്ങള്‍ ഇത് കേട്ടിരിക്കില്ല, എന്നാല്‍ ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് ഇത് സംഭവിച്ചത്.
നെതര്‍ലാന്‍ഡില്‍ നിന്ന് ഇന്ത്യ സന്ദര്‍ശിക്കാന്‍ വന്ന മെറല്‍ ബോണ്ടന്‍ബെല്‍ എന്ന യുവതിയാണ് താരം. വാരണാസിയിലെ തെരുവുകളില്‍ അലഞ്ഞുനടക്കുന്ന ‘ജയ’യെ ഒറ്റനോട്ടത്തില്‍ തന്നെ വളരെയധികം ഇഷ്ടപ്പെട്ടു, മെറല്‍ കാഴ്ചകള്‍ കണ്ട് നഗരം ചുറ്റുമ്പോള്‍ നിഴല്‍ പോലെ അവളും പിന്തുടര്ന്നു. അങ്ങനെ അവളെ ഏറെ ഇഷ്ടപ്പെടാന്‍ തുടങ്ങിയതെന്ന് മെറിന് പറയുന്നു.
മെറല്‍ എഎന്‍ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നതിങ്ങനെ:
താന്‍ നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍ താമസക്കാരാണെന്ന് മെറല്‍ പറഞ്ഞു. നഗരം ചുറ്റി സഞ്ചരിക്കാനും പര്യവേക്ഷണം ചെയ്യാനുമാണ് ഇവിടെ വന്നത്. ഈ സമയത്ത്, അവള് ബനാറസിലെ തെരുവുകളില്‍ കാഴ്ചകള്‍ കാണാന്‍ ഇറങ്ങുമ്പോള്‍ ജയ തന്റെ അടുത്തേക്ക് വന്നു. അവള് ഞങ്ങളുമായി ഇടപഴകാന്‍ തുടങ്ങി. അതിനു ശേഷം ഞങ്ങളോടൊപ്പം നടക്കാന്‍ തുടങ്ങി. ഒരുദിവസം ഒരു നായ അവളെ ആക്രമിച്ചു. അവിടെ നിന്നിരുന്ന ഒരു കാവല്ക്കാരന് ജയയെ രക്ഷിച്ചു.
അതിനുശേഷമാണ് തെരുവില്‍ അലഞ്ഞുതിരിയുന്നത് നിര്‍ത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചത്. നേരത്തെ ജയയെ ദത്തെടുക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നു. എന്നിരുന്നാലും, ഇപ്പോള്‍ അവളെ സുരക്ഷിതയാക്കാന്‍ ആഗ്രഹിക്കുന്നു, അതിനായി ജയയെ നെതര്‍ലാന്‍ഡിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നു. മെറല്‍ പറഞ്ഞു.
ജയയ്ക്ക് പാസ്പോര്‍ട്ടും വിസയും ക്രമീകരിക്കാന്‍ ഇന്ത്യയില്‍ താമസിക്കുന്നത് ആറ് മാസത്തേക്ക് നീട്ടേണ്ടിവന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘അവസാനം അവളെ എന്നോടൊപ്പം കൊണ്ടുപോകാന്‍ കഴിയുന്നതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. വളെ ഈ നിലയില്‍ എത്തിക്കാന്‍ എനിക്ക് ആറ് മാസം കാത്തിരിക്കേണ്ടി വന്നു. എനിക്ക് എപ്പോഴും ഒരു നായയെ വളര്‍ത്താന്‍ ആഗ്രഹമുണ്ടായിരുന്നു. ജയ, അവള് എന്റെ അടുത്തേക്ക് വന്നപ്പോള്‍ അത് സാധ്യമായി, അവളുമായി ഇഷ്ടത്തിലായി,’ മെറല്‍ കൂട്ടിച്ചേര്‍ത്തു.
#WATCH | Varanasi, Uttar Pradesh: A female street dog named Jaya from Varanasi is set to leave India with a proper visa and passport with her new owner from the Netherlands. pic.twitter.com/i57rMJqyjb
— ANI (@ANI) October 26, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: