കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ രണ്ടാം ഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. ബലിക്കല്‍ പുരയുടെ ചോര്‍ച്ച മാറ്റുന്നതിനായി മേല്‍ക്കൂരയിലെ നിലവിലുള്ള ചെമ്പു പാളികള്‍ പൂര്‍ണ്ണമായും പൊളിച്ചുമാറ്റും. തുടര്‍ന്ന് പുതിയ ചെമ്പുപാളികള്‍ പാകും. മേല്‍ഭാഗത്ത് തട്ടില്‍ കൊത്തിവച്ചിരിക്കുന്ന നവഖണ്ഡം, ദാരിശില്പങ്ങള് എന്നിവയ്ക്ക് കാലപ്പഴക്കം കൊണ്ടുണ്ടായിട്ടുള്ള ജീര്‍ണതകളും പരിഹരിക്കും. നവഖണ്ഡം, ദാരു ശില്പങ്ങള് എന്നിവ അഴിച്ചുമാറ്റുന്ന ജോലികളാണ് ഇന്നലെ ആരംഭിച്ചത്. ഇരവിനല്ലൂര്‍ ഗിരീഷ് കുമാറിന്റെ മേല്‍നോട്ടത്തിലാണ് നവീകരണ ജോലികള്‍ ആരംഭിച്ചിട്ടുള്ളത്. ബലിക്കല്പ്പുരയുടെ മുകളില്‍ പാകുന്നതിനുള്ള ചെമ്പുപാളികള്‍ ഭക്തജനങ്ങള്‍ക്ക് വഴിപാടായി സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: