ടെല്‍അവീവ്: ഇസ്രായേല്‍-ഹമാസ് യുദ്ധം മുറുകുന്നതിനിടെ ഭീകര സംഘടനയായ ഹമാസ് ബന്ദികളാക്കിയവരുടെ മോചനങ്ങള്ക്കുള്ള തീവ്രശ്രമങ്ങളും തുടങ്ങി. ഇരുനൂറിലേറെ പേരാണ് ഹമാസ് തടവിലുള്ളത്. ഇവരില്‍ രണ്ടു പേരെ ഹമാസ് വിട്ടയച്ചു. നഹല് ഓസില്‍ തടവിലായിരുന്ന നൂറിറ്റ് കൂപ്പര്‍, യോചെവെദ് ലിഫ്ഷിറ്റ്സ് എന്നിവരെയാണ് വിട്ടയച്ചത്. അതേ സമയം ഇവരുടെ ഭര്ത്താക്കന്മാര് അമിറാം കൂപ്പര്‍, ഒദേദ് ലിഫ്ഷിറ്റ്സ് എന്നിവര്‍ ഇപ്പോഴും ഹമാസ് തടവിലാണ്. നേരത്തേയും രണ്ട് ബന്ദികളെ വിട്ടയച്ചിരുന്നു.
റാഫ അതിര്‍ത്തി വഴി വിട്ടയച്ച കൂപ്പറെയും ലിഫ്ഷിറ്റ്സിനെയും ടെല്‍അവീവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഖത്തറും ഈജിപ്തും ഇടനില നിന്നാണ് ഇവരെ മോചിപ്പിച്ചതെന്നാണ് സൂചന. ഇതിനു പുറമേ മുഴുവന്‍ ബന്ദികളെയും വിട്ടയയ്ക്കാന് നയതന്ത്രതലത്തിലുള്ള നീക്കങ്ങള്‍ ഫ്രാന്‍സും അമേരിക്കയും ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേല്‍ സന്ദര്‍ശിച്ചത്.
ഗാസയില്‍ ഇസ്രായേല്‍ വെടിനിര്‍ത്തണമെന്നാണ് ഹമാസ് ആവശ്യം. മുഴുവന്‍ ബന്ദികളെയും വിട്ടയയ്ക്കാതെ ഗാസയിലെ വെടിനിര്‍ത്തല്‍ ആലോചിക്കേണ്ടതില്ലെന്നാണ് ബൈഡന്റെ പ്രതികരണം. എല്ലാവരെയും മോചിപ്പിച്ചാലേ ഗാസക്കാര്യം ചര്‍ച്ച ചെയ്യൂ. ഇസ്രായേലുമായി ചര്‍ച്ച ചെയ്തെന്നും വൈറ്റ്ഹൗസിലെ ചര്‍ച്ചകള്‍ക്കു ശേഷം ബൈഡന് പറഞ്ഞു.
യുദ്ധം തുടങ്ങിയിട്ട് 18 ദിവസം പിന്നിട്ടു. ഇതിനകം മരണം 6000 കവിഞ്ഞു. ഒരുവശത്ത് നയതന്ത്ര നീങ്ങള് നടക്കുന്നതിനിടെ ഇസ്രായേല്‍ ഹമാസിനെതിരേ കരയുദ്ധം ആരംഭിച്ചു. ഗാസയിലെ ജനവാസ മേഖലകളിലും ജബലിയ അഭയാര്‍ഥി ക്യാമ്പിലും ഇസ്രായേലിന്റെ ബോംബാക്രമണമുണ്ടായെന്ന് ഹമാസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: