ന്യൂദല്‍ഹി : ഇന്ന് ലോക പോളിയോ ദിനം. പോളിയോ എന്നറിയപ്പെടുന്ന പോളിയോമൈലിറ്റിസ് രോഗത്തിനെതിരെയും പോളിയോ പ്രതിരോധ കുത്തിവയ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ് എല്ലാ വര്‍ഷവും ഈ ദിനം ഓര്‍മ്മിക്കുന്നത്. പോളിയോയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ എപ്പോഴും ജാഗരൂകമാണ്.
2011 ജനുവരി 13-നാണ് പോളിയോ വൈറസിന്റെ അവസാന കേസ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 2014-ല്‍ ലോകാരോഗ്യ സംഘടന രാജ്യത്തെ പോളിയോ വിമുക്തമായി പ്രഖ്യാപിച്ചു. ബൂത്തുകളിലൂടെയും വീടുതോറുമുള്ള നിരീക്ഷണത്തിലൂടെയും പതിവായി പ്രതിരോധ കുത്തിവയ്പ് നടത്തിയത് കുട്ടികളെ സുരക്ഷിതമാക്കാന്‍ ഇന്ത്യയെ സഹായിച്ചു.
അയല്‍രാജ്യങ്ങളായ അഫ്ഗാനിസ്ഥാനില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും പോളിയോ വൈറസ് രാജ്യത്തേക്ക് വീണ്ടും കടക്കുന്നത് തടയാന്‍ ഇന്ത്യ ജാഗ്രത തുടരുന്നു. ഈ രാജ്യങ്ങളില്‍ പോളിയോ വൈറസ് രോഗം ബാധിക്കുന്ന സംഭവങ്ങള്‍ ഇപ്പോഴുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: