Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൊതുവായ ആശയ അടിത്തറ

സനാതനധര്‍മ്മം: പതിരും പൊരുളും- ഭാഗം രണ്ട്

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Oct 22, 2023, 12:45 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ദേബീപ്രസാദ് ചട്ടോപാധ്യായ ഭാരതത്തിലെ മാര്‍ക്‌സിസ്റ്റ് ചിന്തകരില്‍ പ്രഥമഗണനീയനാണ്. ഭാരതീയസമൂഹത്തെയും തത്വചിന്തയേയും മാര്‍ക്‌സിയന്‍ കാഴ്‌ച്ചപ്പാടില്‍ അവതരിപ്പിച്ച അദ്ദേഹത്തിന്റെ Lokayata: A Study in Ancient Indian Materialism പ്രസിദ്ധമാണ്. അദ്ദേഹം രാധാകുമുദ് മുഖര്‍ജിയുടെ ഫണ്ടമെന്റല്‍ യൂണിറ്റി ഓഫ് ഇന്‍ഡ്യ എന്ന പുസ്തകത്തിന് എഴുതിയ എഡിറ്റോറിയല്‍ നോട്ടില്‍ ഇപ്രകാരം പറയുന്നു: ”ഇന്ത്യയുടെ ദേശീയത ബ്രിട്ടീഷ് ഭരണത്തിന്റെ ഫലമാണ് എന്ന ആധുനിക ആശയം സങ്കുചിതവും അംഗീകരിക്കാനാവാത്തതും ആണ്.” മാത്രമല്ല, അതിന്റെ അന്തസ്സത്ത സാംസ്‌കാരികമാണ് എന്നും നിരവധി വൈദേശികമായ ആക്രമണങ്ങളെ അതിജീവിക്കാനും ആക്രമണകാരികളെ ഇവിടുത്തെ ദേശീയമുഖ്യധാരയില്‍ ലയിപ്പിക്കാന്‍ തക്ക കെല്‍പ്പുറ്റതായിരുന്നു അതെന്നും വിലയിരുത്തുന്നു. തലമുറകളായി ഇവിടെ നടന്നുവരുന്ന ധാമ- തീര്‍ത്ഥ- ക്ഷേത്ര പരിക്രമണം ആണ് അതിന്റെ ജീവവായു എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആ എഡിറ്റോറിയല്‍ നോട്ടിന്റെ തലവാചകം തന്നെ Editors Introduction: The Deep Structure of India’s Fundamental Unity എന്നാണ്! അതുപോലെ മാര്‍ക്‌സിയനും പ്രമുഖ സോഷ്യോളജിസ്റ്റുമായ ധൂര്‍ജ്ജടീ പ്രസാദ് മുഖര്‍ജി തന്റെ Modern Indian Culture (1942) എന്ന പുസ്തകത്തില്‍ ബ്രിട്ടീഷുകാര്‍ വരുന്നതിനു മുമ്പ് ഇവിടുത്തെ ഭാരതീയസമൂഹത്തിന് ഒരു Religio -Ideological Unity ഉണ്ടായിരുന്നു എന്നു പ്രസ്താവിക്കുന്നു. A. R. Desai (Social Background of Indian Nationalism,1948) എന്ന മറ്റൊരു മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ഇതിനെ പിന്താങ്ങുന്നുമുണ്ട്. ഇവരാരും തന്നെ ഹിന്ദുത്വവാദികള്‍ ആയിരുന്നില്ല എന്നതു സ്പഷ്ടമാണല്ലോ.

പ്രാചീനശിലായുഗം മുതല്‍ ഭാരതീയരുടെ ആവാസസ്ഥാനമായിരുന്നു ആസേതുഹിമാചലപര്യന്തയായ ഈ ഭാരതഭൂമി എന്ന് പുരാവസ്തുശാസ്ത്രം സമര്‍ത്ഥിക്കുന്നു. ആ ചരിത്രാതീതകാലം തൊട്ട് നമ്മുടെ പൂര്‍വികര്‍ കര, കടല്‍ മാര്‍ഗങ്ങള്‍ വഴി പരസ്പരം ബന്ധപ്പെട്ടിരുന്നതിന്റെയും സോദ്ദേശമനുഷ്യനിര്‍മ്മിതികള്‍ (Artifacts) കൈമാറിയിരുന്നതിന്റെയും ആ പാരസ്പര്യത്തിലൂടെ ഒരൊറ്റ സമൂഹം ആയി മാറിയതിന്റെയും സൈന്ധവനാഗരികതയില്‍ തന്നെ സനാതനധര്‍മ്മം ഭാരതീയരുടെ പൊതുസ്വത്തായി ഉരുത്തിരിഞ്ഞതിന്റെയും ചരിത്രം തെളിവുകളുടെ പിന്‍ബലത്തോടെ ദിലീപ് കെ. ചക്രബര്‍ത്തി എന്ന വിശ്വവിശ്രുതനായ പുരാവസ്തുശാസ്ത്രജ്ഞന്‍ തന്റെ India An Archaeological History Paleolithic Beginnings to Early Historic Foundations, Indus Civilization Sites in India: New Discoveries, India of the Vedic Texts, Hinduism from Prehistory to History, Mahajanapada States of Early Historic India എന്നീ കൃതികളിലൂടെ വിശദമാക്കുന്നുണ്ട്.

നമ്മുടെ പൂര്‍വികര്‍ നിത്യജീവിതത്തില്‍ ആവശ്യമായ മനുഷ്യനിര്‍മ്മിത ഉപകരണങ്ങള്‍ക്കൊപ്പം ആശയങ്ങളും ആചാരാനുഷ്ഠാനങ്ങളും കൈമാറിയിരുന്നു എന്നും അതിനാല്‍ ഒരു സാമൂഹ്യശാസ്ത്രവിദ്യാര്‍ത്ഥി ഭാരതത്തിന്റെ ഏതു മുക്കിനും മൂലയിലും ചെന്നാലും ഏതു നിമിഷവും ‘അപരിചിതങ്ങളില്‍ പരിചിതങ്ങളേയും പരിചിതങ്ങളില്‍ അപരിചിതങ്ങളേയും കണ്ടുമുട്ടാന്‍ ഇടയുണ്ടെന്നും’ ആണ് പ്രസിദ്ധസാമൂഹ്യശാസ്ത്രജ്ഞനായ എം. എന്‍. ശ്രീനിവാസന്‍ ഭാരതീയതയുടെ പ്രത്യേകതയായ വൈവിധ്യാന്തര്‍ഗതമായ ഏകാത്മതയെ വിവരിക്കുമ്പോള്‍ (Social Change in Modern India) ചൂണ്ടിക്കാണിക്കുന്നത്.

പ്രസിദ്ധ തത്വചിന്തകനായ സുരേന്ദ്രനാഥ ദാസ്ഗുപ്ത തന്റെ History of Indian Philosophy, Philosophical Essays എന്നീ പുസ്തകങ്ങളില്‍ വൈദികവും അവൈദികവും ആയ ചിന്താധാരകളിലെയും സമ്പ്രദായങ്ങളിലേയും ആശയ-പ്രയോഗതലങ്ങളില്‍ പൊതുവായി കാണപ്പെടുന്ന നിരവധി ഘടകങ്ങളെ എണ്ണിപ്പറയുന്നുണ്ട്. ഇവയെല്ലാം ഒരു പൊതുശേഖരത്തില്‍ നിന്നും ഒരു പൊതു ഉറവിടത്തില്‍ നിന്നും ഉത്ഭവിച്ചതാണ് എന്നും ഇവയ്‌ക്കെല്ലാം ഒരു പൊതു അടിത്തറ ഉണ്ട് എന്നും ഇത്തരം പഠനങ്ങളില്‍ നിന്നും കണ്ടെത്തലുകളില്‍ നിന്നും നമുക്ക് അനുമാനിക്കാന്‍ കഴിയും. ഉദാഹരണത്തിന് ബൗദ്ധജൈനസാഹിത്യങ്ങളില്‍ സനാതനധര്‍മ്മം എന്ന പദം പ്രയോഗിച്ചിരിക്കുന്നതു കാണാം. ‘ഏഷോ ധമ്മോ സനാതനോ’ എന്ന് ശ്രീബുദ്ധന്‍ തന്നെ പാലി ഭാഷയില്‍ അരുളിയിട്ടുണ്ട് (ധമ്മപദം, ശ്ലോകം 5). ഈ പൊതു അടിത്തറയെ ആണ് ഹിന്ദുത്വം, ഭാരതീയത, ഹിന്ദു ധര്‍മ്മം, സനാതനധര്‍മ്മം എന്നെല്ലാം ഇന്ന് സാന്ദര്‍ഭികമായി വിളിച്ചു വരുന്നത്.

ആന്ത്രോപോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ 1985-92 കാലഘട്ടത്തില്‍ People of India Project എന്ന പേരില്‍ എല്ലാ വിഭാഗങ്ങളിലും പെട്ട ഭാരതീയരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു സര്‍വ്വേ നടത്തുക ഉണ്ടായി. കാസ്റ്റ്, സ്വദേശി/വിദേശി വിശ്വാസപദ്ധതികള്‍, ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയവയിലെ വൈവിധ്യങ്ങള്‍ക്കെല്ലാം അതീതമായി തങ്ങളുടെ ഭാരതീയതയിലും ഭാരതീയപാരമ്പര്യത്തിലും എല്ലാവരും അഭിമാനം കൊള്ളുന്നു എന്ന് അതില്‍ വെളിവായി.

മനുഷ്യസമൂഹങ്ങളുടെ കൂട്ടായ്മകളെ ആധുനികരാഷ്‌ട്രതന്ത്രജ്ഞര്‍ പല തരത്തില്‍ നിര്‍വചിച്ചിരിക്കുന്നു. രാജ്യം, സാമ്രാജ്യം, നേഷന്‍, നേഷന്‍-സ്റ്റേറ്റ്, സിവിലിസേഷന്‍ സ്റ്റേറ്റ് തുടങ്ങിയവയാണ് അവ. അവയില്‍ സിവിലിസേഷന്‍ സ്റ്റേറ്റ് എന്ന ഇനത്തിലാണ് ഭാരതത്തെ പരിഗണിക്കുന്നത്. അതിനു കാരണമായി പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടുന്നത് ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തിനും ഇസ്ലാമിക ആക്രമണത്തിനും മുമ്പു തന്നെ ഇവിടെ ഇന്ത്യക്കാര്‍ ഇന്ത്യത്വം എന്ന ബോധം പൊതുവായി പങ്കിട്ടിരുന്നു എന്നതാണ്.

Ascetics of Kashi An Anthropological Exploration by Surajit Sinha and Baidyanath Saraswati (1978) എന്ന പുസ്തകം നേരിട്ടുള്ള നിരവധി അഭിമുഖങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ശാസ്ത്രീയമായ പഠനം ആണ്. കാശിയില്‍ ഇന്നും പരമ്പരാഗത ഹിന്ദുജീവിതത്തിന്റെ നേര്‍കാഴ്‌ച്ച കാണാം. ഭാരതത്തിന്റെ വിവിധപ്രദേശങ്ങളില്‍ വേരുകളുള്ള മിക്കവാറും എല്ലാ ആധ്യാത്മിക സമ്പ്രദായങ്ങളുടെയും മഠങ്ങള്‍ കാശിയില്‍ സജീവമാണ്. വൈദികവും അവൈദികവും ആയ ഈ സമ്പ്രദായങ്ങളിലെ പണ്ഡിതരായ ആചാര്യന്മാരുമായി ഗ്രന്ഥകര്‍ത്താക്കള്‍ അഭിമുഖം നടത്തി. വൈദികമായ സംപ്രദായങ്ങള്‍ അവൈദികസംപ്രദായങ്ങളില്‍നിന്നും ഭിന്നമാകുന്നതെങ്ങനെ എന്ന ഗ്രന്ഥകര്‍ത്താക്കളുടെ ചോദ്യത്തിനു മതിയായ സമാധാനം അവര്‍ക്കാര്‍ക്കും തന്നെ നല്‍കാന്‍ കഴിഞ്ഞില്ല. എന്നു മാത്രമല്ല, ഓരോരോ സമ്പ്രദായത്തില്‍ പെട്ടവരെല്ലാവരും തന്നെ ഇതരസമ്പ്രദായികളുടെ ആരാധനാലയങ്ങളില്‍ ദര്‍ശനം നടത്തല്‍, തീര്‍ത്ഥസ്‌നാനം, മറ്റു മാര്‍ഗ്ഗങ്ങളിലെ അനുഷ്ഠാനങ്ങളുടെ സ്വാംശീകരണം, ഉത്സവാഘോഷങ്ങളില്‍ പങ്കുചേരല്‍ തുടങ്ങിയവ സര്‍വസാധാരണമാണെന്ന വസ്തുതയും വെളിവായി. ഇതില്‍ നിന്നും അവര്‍ക്ക് പ്രധാനമായും രണ്ടു വസ്തുതകള്‍ തെളിഞ്ഞു കിട്ടി. ഒന്നാമത്തെ വസ്തുത ഹിന്ദുക്കളുടെ എല്ലാ ആധ്യാത്മികസംപ്രദായങ്ങള്‍ക്കും സചേതനമായ ഒരു പൊതു അടിത്തറ ഉണ്ട് എന്നതാണ്. രാജനൈതികസമ്മര്‍ദ്ദങ്ങള്‍ സാമൂഹ്യജീവിതത്തെ സ്വാധീനിക്കുന്നതിനാലാണ് സമ്പ്രദായപരവും സമുദായപരവും ആയ ഭേദഭാവനകള്‍ പത്തിവിടര്‍ത്തുന്നത് എന്നതാണ് രണ്ടാമത്തേത്.

ഈ പുസ്തകത്തില്‍ ഒരിടത്ത് കാശിയിലെ ഹിന്ദുവിഭാഗങ്ങളില്‍ ഒന്നായ ഡോമുകളെ (Dom)പരാമര്‍ശിക്കുന്നുണ്ട്. അവരാണ് തലമുറകളായി മണികര്‍ണ്ണികാഘട്ടില്‍ ശവദാഹം നടത്തിവരുന്നത്. കൃസ്തുമതം സ്വീകരിച്ച ഒരു ഡോം ഹിന്ദുവിനോട് ഒരു കൃസ്ത്യാനി എന്ന നിലക്ക് താങ്കള്‍ ഉറ്റവരുടെ ശവം ദഹിപ്പിക്കാന്‍ പാടില്ല; കുഴിച്ചിടുകയേ പാടുള്ളൂ എന്നു പാതിരി പറഞ്ഞു. അപ്പോള്‍ ആ ഡോം പറഞ്ഞ ശ്രദ്ധേയമായ മറുപടി ഇതാണ്: ”നിങ്ങള്‍ നിങ്ങളുടെ കൈകൊണ്ട് ഒഴിച്ച വെള്ളം ഞങ്ങളുടെ തലയില്‍ ഞങ്ങള്‍ സ്വീകരിച്ചു എന്നതു ശരി തന്നെ. പക്ഷേ, അതുകൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ ഹിന്ദുധര്‍മ്മത്തെ ഉപേക്ഷിക്കണം എന്നാണെങ്കില്‍ അതു സാധ്യമല്ല.” സാധാരണക്കാരില്‍ സാധാരണനായ ആ ഹിന്ദുവിന്റെ ഈ മറുപടിയില്‍ നിന്നും വിശ്വാസവും പ്രവൃത്തിയും എന്തുതന്നെ ആയാലും ഒരിക്കലും ഉപേക്ഷിക്കാന്‍ തോന്നാത്ത തരത്തിലുള്ള ഹിന്ദുത്വത്തിന്റെ തനിമ വെളിവാകുന്നു എന്നാണ് ഗ്രന്ഥകര്‍ത്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഇവിടെ അന്യവത്കരണം അതായത് അഹിന്ദുവല്‍ക്കരണം നടപ്പാക്കുന്ന രീതിയും ഇതില്‍ നിന്നും നമുക്കു മനസ്സിലാക്കാം.

Tags: Samskriti
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആദാനം എന്ന പ്രതിഫലം

Samskriti

തൈ പത്തു നടേണ്ട പത്താമുദയം

Samskriti

ക്ഷേത്രദര്‍ശനത്തിന്റെ രസതന്ത്രം

Samskriti

അന്നദാനം മഹാദാനം

Samskriti

എടുക്കുന്നതിലേറെ കൊടുക്കാനാവണം

പുതിയ വാര്‍ത്തകള്‍

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

ഡി ജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ആക്രമിച്ചു: ബാറിനെതിരെയും കേസ്

കർണാടകയിൽ ഗർഭിണിയായ പശുവിനെ തലയറുത്ത് കൊന്നു ; വയറ്റിനുള്ളിലെ പശുക്കിടാവിനെ പുറത്തെടുത്ത് ഉപേക്ഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies