ടെല്‍ അവീവ്: ഹമാസ് ഭീകരര്‍ ബന്ദികളാക്കിയ 203 പേരുടെ കുടുംബങ്ങളോട് അവരുടെ ഉറ്റവര്‍ ഗാസാ മുനമ്പില്‍ ഉണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രതിരോധ സേനാ വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. ഈ മാസം ഏഴിന് യുദ്ധം ആരംഭിച്ചതിന് ശേഷം 306 സൈനികര്‍ കൊല്ലപ്പെട്ടതായും പ്രതിരോധ സേന അറിയിച്ചു.
ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന് ശേഷം കാണാതായവരെ കുറിച്ചുളള വിവരങ്ങള്‍ നിരന്തരം അന്വേഷിക്കുന്നതിനാല്‍ എണ്ണം അന്തിമമല്ലെന്ന് ഹഗാരി പറഞ്ഞു.
ചിലര്‍ ഹമാസിന്റെ പിടിയിലാണെന്ന് സൈന്യം സംശയിക്കുന്നതായി കുടുംബങ്ങളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മറ്റ് കേസുകളില്‍, അവര്‍ ബന്ദികളാണെന്ന് സൈന്യത്തിന് വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് ഇസ്രായാല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ച ശേഷം കഴിഞ്ഞ 11 ദിവസത്തിനിടെ 3,478 പലസ്തീനികള്‍ കൊല്ലപ്പെടുകയും 12,000 ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.ഇസ്രായേലില്‍ 1,400-ലധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈനിക വക്താവ് പറഞ്ഞു.
അതിനിടെ, തെക്കന്‍ ഗാസയില്‍ ഒരു വീടിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ ഏഴ് ചെറിയ കുട്ടികള്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി എപിഅറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: