ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച മഹാരാഷ്ട്രയില്‍ 511 നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യും.പ്രമോദ് മഹാജന് ഗ്രാമീണ്‍ കൗശല്യ വികാസ് കേന്ദ്രങ്ങള്‍ എന്നാണ് ഇതിന് പേര് നല്കിയിക്കുന്നത്,
നാളെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഉദ്ഘാടനം . സംസ്ഥാനത്തെ 34 ഗ്രാമീണ ജില്ലകളിലായി സ്ഥാപിക്കുന്ന ഈ കേന്ദ്രങ്ങള്‍ ഗ്രാമീണ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി വിവിധ മേഖലകളില്‍ നൈപുണ്യ വികസന പരിശീലന പരിപാടികള്‍ നടത്തും.
ഓരോ കേന്ദ്രവും കുറഞ്ഞത് രണ്ട് തൊഴിലധിഷ്ഠിത കോഴ്സുകളിലായി നൂറോളം യുവാക്കള്‍ക്ക് പരിശീലനം നല്‍കും. ദേശീയ നൈപുണ്യ വികസന കൗണ്‍സിലിനു കീഴിലുള്ള എംപാനല്‍ഡ് വ്യവസായ പങ്കാളികളും ഏജന്‍സികളുമാണ് പരിശീലനം നല്‍കുന്നത്. ഈ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ കൂടുതല്‍ കഴിവുള്ളതും നൈപുണ്യമുള്ളതുമായ മനുഷ്യശേഷി വികസിപ്പിക്കുന്നതിന് സാധ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: