കുന്നംകുളം: സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്കസില്‍ റിക്കാര്‍ഡ് ബുക്കില്‍ സ്വന്തം പേര് എഴുതിച്ചേര്‍ത്ത് കാസര്‍കോട്ടുകാരനായ കെ.സി. സര്‍വന്‍. ഇന്നലെ സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണം എറിഞ്ഞിട്ടാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സര്‍വന്‍ ചരിത്രനേട്ടം കൈപ്പിടിയിലൊതുക്കിയത്. അഞ്ച് വര്‍ഷം മുന്‍പ് സ്വന്തം സഹോദരന് സ്ഥാപിച്ച റിക്കാര്‍ഡാണ് സര്‍വന്റെ കൈക്കരുത്തില്‍ വഴിമാറിയത്. സര്‍വന്റെ സഹോദരന് കെ.സി. സിദ്ധാര്‍ത്ഥ് 2018ല്‍ കുട്ടമ്മത്ത് സ്കൂളിനായി നേടിയെ റിക്കാര്‍ഡാണ് അനിയന് എറിഞ്ഞ് മായ്ച്ചുകളഞ്ഞത്.
2019ലാണ് സര്‍വന്‍ ആദ്യ മീറ്റ് റിക്കാര്‍ഡ് പതിനേഴുകാരന് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. കണ്ണൂരിന്റെ മണ്ണില്‍ നടന്ന കായികോത്സവത്തില്‍ സബ് ജൂനിയര്‍ താരമായിരുന്ന സര്‍വന്‍ അന്ന് ഡിസ്കസ് പറപറത്തിയത് 41.58 മീറ്റര്‍. പോയവര്‍ഷം തിരുവനന്തപുരത്തും ഡിസ്കസില്‍ സര്‍വന്‍ മാജിക്ക് പിറന്നു. ഒറ്റയേറില്‍ ഡിസ്കസ് പറന്നത് 50.93 മീറ്റര്‍ റിക്കാര്‍ഡ് ദൂരത്തേക്ക്. ഇതോടെ ജൂനിയറിലും റിക്കാര്‍ഡ് താരമായി. ഇക്കുറി ചേട്ടന്റെ നേട്ടം പഴങ്കഥയാക്കാന്‍ ഉറച്ചുതന്നെയാണ് സര്‍വന്‍ എത്തിയത്. ആദ്യ എട്ടില്‍ ഇടംപിടിച്ചെങ്കിലും 60 മീറ്ററോളം പറന്ന രണ്ട് ത്രോകളിലും ചുവന്ന കൊടിയുയര്‍ന്നു. ഒടുവിലെ ശ്രമം കാഴ്ചക്കാരെ അമ്പരിപ്പിച്ചു. വരയ്ക്ക് പുറത്തേയ്ക്ക് ഉയര്‍ന്നുപറന്ന ഡിസ്ക് 57.71 മീറ്റര്‍ താണ്ടി ലക്ഷ്യസ്ഥാനത്ത്. 53. 34 മീറ്ററായിരുന്നു ചേട്ടന് സിദ്ധാര്‍ത്ഥ് കുറിച്ചദൂരം.
കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയായ സര്‍വന്‍ കുവൈറ്റില്‍ 2020ല്‍ നടന്ന ഏഷ്യല്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിനായി വെള്ളി നേടിയിരുന്നു. 1989ല്‍ കാസര്‍കോടിനായി ഡിസ്ക്സില് ആദ്യ സ്വര്‍ണം നേടിക്കൊടുത്ത അച്ഛന് കെ.സി. ഗിരീഷാണ് കോച്ച്. രമയാണ് അമ്മ. മെഡല്ലക്ഷ്യമിട്ട് സെര്വന് ഇന്ന് ഷോട്ട്പുട്ടിലും ഇറങ്ങുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: