ന്യൂദല്‍ഹി: സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് കൂടുതല്‍ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍.
ബലാത്സംഗപോക്സോ നിയമപ്രകാരമുള്ള കേസുകളുമായി ബന്ധപ്പെട്ട വിചാരണ വേഗത്തിലാക്കുന്നതിനായി രാജ്യത്തുടനീളം 389 പ്രത്യേക പോക്സോ കോടതികള്‍ ഉള്‍പ്പെടെ 1023 ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികള്‍ (എഫ്ടിഎസ്സി) സ്ഥാപിക്കുന്നത് കേന്ദ്രാവിഷ്കൃത പദ്ധതിയായി നീതിന്യായ വകുപ്പ് നടപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: