ന്യൂദല്‍ഹി: റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അപകടങ്ങള്‍ /സംഭവങ്ങള്‍ എന്നിവയുടെ പ്രതികരണ സമയം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട്, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, അപ്ഗ്രേഡഡ്, ഫോര്വേഡ്ലുക്കിംഗ് അഡ്വാന്‍സ്ഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (എടിഎംഎസ്) മാനദണ്ഡങ്ങള്‍ 2023 നടപ്പിലാക്കുന്നതിനായി പുതുക്കിയ നയം പുറത്തിറക്കി.
ഇതില്‍ നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. ഈ സംരംഭം ദേശീയ പാതകളിലും എക്സ്പ്രസ് വേകളിലും റോഡ്, ഡിജിറ്റല്‍ സുരക്ഷ വര്‍ദ്ധിപ്പിക്കും.
ട്രാഫിക് നിയമങ്ങളുടെ ഡിജിറ്റല്‍ എന്‍ഫോഴ്സ്മെന്റിന് ഊന്നല്‍ നല്‍കുന്നതിന് മുമ്പത്തെ വിഐഡിഎസ് ക്യാമറകള്‍ക്ക് പകരം പുതിയതായി അവതരിപ്പിച്ച വീഡിയോ ഇന്‍സിഡന്റ് ഡിറ്റക്ഷന്‍ ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് സിസ്റ്റം (വിഐഡിഎസ്്) പ്രയോഗത്തില്‍ വരുന്നത് ഇതില്‍ ഉള്‍പ്പെടുന്നു.
ഇരു ചക്ര വാഹനത്തില്‍ മൂന്നു പേരുടെ യാത്ര,ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവയുടെ ലംഘനങ്ങള്‍, തെറ്റായ പാതയിലോ ദിശയിലോ ഉള്ള െ്രെഡവിംഗ്, ഹൈവേയില്‍ മൃഗങ്ങളുടെ സാന്നിധ്യം, കാല്‍നട ക്രോസിംഗുകള്‍ എന്നിവയുള്‍പ്പെടെ 14 വ്യത്യസ്ത സംഭവങ്ങള്‍ തിരിച്ചറിയാന്‍ വിഐഡിഎസിന് കഴിയും.
കണ്ടെത്തിയ സംഭവത്തെ ആശ്രയിച്ച്, ഢകഉഋട റൂട്ട് പട്രോളിംഗ് വാഹനങ്ങളെയോ ആംബുലന്‍സുകളെയോ അറിയിക്കും, ഇചലാനുകള് സൃഷ്ടിക്കും, അടുത്തുള്ള വേരിയബിള്‍ സന്ദേശമയയ്ക്കല്‍ സംവിധാനത്തിലേക്ക് ജാഗ്രത നിര്‍ദേശം നല്കല്, അല്ലെങ്കില്‍ സമീപത്തുള്ള യാത്രക്കാര്‍ക്ക് ”രാജ്മാര്ഗ്യാത്ര’ (Rajmargyayatra) മൊബൈല്‍ ആപ്പ് വഴി അറിയിപ്പുകള് അയയ്ക്കല്‍ എന്നിവ ചെയ്യും
സമഗ്രമായ കവറേജിനായി, ദേശീയ പാതയോരങ്ങളില്‍ ഓരോ 10 കിലോമീറ്ററിലും ഈ ക്യാമറകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നു. ഓരോ 100 കിലോമീറ്ററിലും അത്യാധുനിക കമാന്‍ഡ് & കണ്ട്രോള് കേന്ദ്രങ്ങള്‍ വിവിധ ക്യാമറ ഫീഡുകള്‍ സംയോജിപ്പിക്കുന്നു.
ഇതുകൂടാതെ, ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ (എഎന്‍പിആര്‍) ക്യാമറകള്‍ പ്രയോജനപ്പെടുത്തി,വെഹിക്കിള്‍ സ്പീഡ് ഡിറ്റക്ഷന്‍ സിസ്റ്റം (വിഎസ്ഡിഎസ്) ഇപ്പോള്‍ വീഡിയോകളില്‍ സംയോജിപ്പിച്ചിരിക്കുന്നു.
കൂടാതെ, ട്രാഫിക് മോണിറ്ററിംഗ് ക്യാമറ സിസ്റ്റവും (ടിഎംസിഎസ്) നവീകരിക്കും. ദേശീയ പാതയില്‍ ഓരോ ഒരു കിലോമീറ്ററിലും സ്ഥാപിച്ചിരിക്കുന്ന ഈ ക്യാമറകള്‍ക്ക് അപകടങ്ങളും നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളും കണ്ടെത്താനുള്ള കഴിവുകള്‍ പോലുള്ള വിപുലമായ സംവിധാനം നല്‍കിയിട്ടുണ്ട്.
പ്രാദേശിക ട്രാഫിക് ഏജന്‍സികളുമായുള്ള സഹകരണം ശക്തിപ്പെടുത്തിക്കൊണ്ട്, ട്രാഫിക് പോലീസ് പ്രതിനിധികള്‍ക്കായി എന്‍എച്ച്എഐ കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്ററില്‍ പ്രത്യേക വര്‍ക്ക് സ്റ്റേഷനുകള്‍ അനുവദിക്കും. മാത്രമല്ല, തത്സമയ ഏകോപനവും പ്രതികരണവും വര്‍ദ്ധിപ്പിക്കുന്നതിന് നെറ്റ്വര്‍ക്കിലൂടെ ക്യാമറ ഫീഡുകള്‍ പങ്കിടുന്നതിനുള്ള വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഫലപ്രദമായ ആസൂത്രണത്തിനും നിര്‍വഹണത്തിനും. വേണ്ടിയുള്ള ഇന്‍പുട്ടുകള്‍ നല്‍കിക്കൊണ്ട് എടിഎംഎസ് വിന്യാസം ദുരന്തനിവാരണത്തില്‍ ഒരു സജീവ പങ്ക് വഹിക്കും. ഏജന്‍സികളെയും ഹൈവേ ഉപയോക്താക്കളെയും സഹായിക്കുന്ന തല്‍സമയ ഗതാഗത വിവരങ്ങള്‍ ഉള്‍പ്പെടെ മറ്റ് പ്രധാന വിവരങ്ങളുടെ ഓണ്‍ലൈന്‍ പങ്കിടലും ഇത് നല്‍കും.
ഒപ്റ്റിക് ഫൈബര്‍ കേബിളുകളുടെ (ഒഎഫ്സി) അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനായി ദേശീയ പാതയോരങ്ങളില്‍ സംയോജിത യൂട്ടിലിറ്റി കോറിഡോറുകള്‍ വികസിപ്പിച്ചുകൊണ്ട് ഡിജിറ്റല്‍ ഹൈവേകള്‍ നടപ്പിലാക്കാനും നയം വ്യവസ്ഥ ചെയ്യുന്നു.
കമാന്‍ഡ് & കണ്ട്രോള് സെന്ററുമായി ആശയവിനിമയം നടത്താന്‍ എടിഎംഎസ് ഉപകരണങ്ങള്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ ഉപയോഗിക്കുമെങ്കിലും, ഭാവിയില്‍ കവറേജ് വര്‍ദ്ധിക്കുന്നതിനനുസരിച്ച് 5ജി അടിസ്ഥാനമാക്കിയുള്ള ആശയവിനിമയത്തിനും നയത്തില്‍ വ്യവസ്ഥകളുണ്ട്. ആധുനിക ആവശ്യകതകള്‍ക്ക് അനുസൃതമായി, എന്‍എച്ച്എഐയുടെ പുതിയ മാനദണ്ഡങ്ങള്‍ ഹാര്‍ഡ്വെയറും സോഫ്റ്റ്വെയര് ഘടകങ്ങളും പരിഷ്കരിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: