ചെന്നൈ : മത്സ്യബന്ധനത്തിലും അനുബന്ധ വ്യവസായങ്ങളിലും ഇന്ത്യ പലമടങ്ങ് വളര്‍ച്ച നേടിയതായി കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാല . കഴിഞ്ഞ ഒമ്പത് വര്‍ഷമായി രാജ്യത്തിന്റെ മത്സ്യ, അനുബന്ധ ഉത്പന്ന കയറ്റുമതി 17.4 ദശലക്ഷം ടണ്‍ വര്‍ധിച്ചതായി ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്ത് ഭക്ഷ്യ -കാര്‍ഷിക സംഘടനയുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തവെ അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ലോകമെമ്പാടുമുള്ള തീരങ്ങളെ ബാധിച്ചതായി മന്ത്രി പറഞ്ഞു. സമ്മേളനത്തിലെ തീരുമാനങ്ങള്‍ ഇന്തോ പസഫിക് മേഖലയിലെ മത്സ്യബന്ധന മേഖലയ്ക്ക് ഗുണം ചെയ്യുമെന്ന് രൂപാല പറഞ്ഞു. ലോക മത്സ്യത്തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഈ വര്‍ഷം നവംബര്‍ 21, 22 തീയതികളില്‍ ഗുജറാത്തില്‍ നടക്കുന്ന ആഗോള മത്സ്യത്തൊഴിലാളി സമ്മേളനത്തിന്റെ ആദ്യ പതിപ്പിനലേക്ക് മന്ത്രി സമ്മേളന പ്രതിനിധികളെ ക്ഷണിച്ചു.
യു എസ്, ജപ്പാന്, ഇറ്റലി, ചൈന ഫ്രാന്‍സ്, അയര്‍ലന്‍ഡ്, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങി 18 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: