ന്യൂദല്‍ഹി: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ എത്തുമെന്ന് പറഞ്ഞത് സപ്
തംബര്‍ മാസത്തില്‍ ആയിരുന്നെന്നും അത് ഒക്ടോബര്‍ മാസത്തില്‍ ആയെന്ന വ്യത്യാസം മാത്രേമേ ഉള്ളൂവെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. തുറമുഖം ആയതിനാല്‍ അതിന്റെ നിര്‍മാണത്തിനുള്ള സാധനങ്ങളാണ് ആദ്യ കപ്പലില്‍ എത്തിച്ചത്. നിര്‍മാണ സാമഗ്രികളുമായി ഏഴു കപ്പലുകള്‍ കൂടി എത്താനുണ്ടെന്നും അദ്ദേഹം ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരന് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മന്ത്രി വ്യക്തമായ മറുപടി പറഞ്ഞില്ല. വലിയ ഒരു പ്രൊജക്ട് ആയതിനാലും അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടേണ്ടതിനാലുമാണ് ഇത്തരത്തില്‍ ഉദ്ഘാടനം നടത്തിയത്. സംസ്ഥാന സര്‍ക്കാരും കരാര്‍ കമ്പനിയും സംയുക്തമായാണ് ഉദ്ഘാടനത്തിന്റെ ചെലവ് വഹിച്ചത്. 2024 മെയ് മാസത്തില്‍ പദ്ധതി കമ്മിഷന് ചെയ്യും. 2027ല്‍ പദ്ധതി പൂര്‍ണമാകുമെന്നും മന്ത്രി പറഞ്ഞു.
തിരുവിതാംകൂര്‍ ഭരണകാലത്ത് തന്നെ വിഴിഞ്ഞം തുറമുഖം എന്ന ആശയം നിലനില്‍ക്കുന്നുണ്ട്. വിഴിഞ്ഞം പദ്ധതിയില്‍ കോണ്‍ഗ്രസ് ഡബിള്‍ റോള്‍ കളിച്ചെന്നും അഹമ്മദ് ദേവര്‍ കോവില്‍ ആരോപിച്ചു. ഒന്നാം യുപിഎ സര്‍ക്കാര്‍ ചൈന കമ്പനിയുടെ പേര് ടെന്ഡറിലുണ്ടെന്ന് പറഞ്ഞ് പദ്ധതി അനുമതി നിഷേധിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അദാനിയുമായി കരാറില്‍ ഒപ്പിട്ടു. കമ്പനിക്ക് അനുകൂലമായാണ് യുഡിഎഫ് സര്‍ക്കാര്‍ അന്ന് കരാറുണ്ടാക്കിയിരുന്നത്. സംസ്ഥാനത്തിന്റെ താല്പര്യം കണക്കിലെടുത്താണ് എല്‍ഡിഎഫ് ആദ്യം പദ്ധതിയെ എതിര്‍ത്തത്. പദ്ധതി നഷ്ടമാകാതിരിക്കാനാണ് തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോയത്.
പദ്ധതിക്കെതിരെ നടന്ന സമരത്തില്‍ ഭാരതത്തിനകത്തും പുറത്തുമുള്ള ശക്തികളുടെ പിന്തുണ ഉണ്ടായിരുന്നു. ചില രാജ്യങ്ങളും സമരത്തിന് പിന്നിലുണ്ടായിരുന്നു. പദ്ധതിക്കെതിരെ രണ്ടാം വിമോചന സമര മാതൃക പ്രഖ്യാപിച്ചവരാണ് കെ. സുധാകരനും വി.ഡി. സതീശനുമെന്നും അഹമ്മദ് ദേവര്‍ കോവില്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: