അഹമ്മദാബാദ്: ക്രിക്കറ്റ് ലോകകപ്പില്‍ എട്ടാം തവണയും ഭാരതവുമായി ഏറ്റുമുട്ടി പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് ടീം ഡയറക്ടര്‍ മിക്കി ആര്‍തര്‍ ബാലിശമായ വിമര്‍ശനവുമായി രംഗത്ത്. ശനിയാഴ്ച ഭാരതവും പാകിസ്ഥാനും ഏറ്റുമുട്ടിയ മത്സരം വീക്ഷിക്കാന്‍ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയവരില്‍ ഭൂരിഭാഗവും ഭാരത അനുകൂലികളായിരുന്നുവെന്ന പേരിലാണ് മിക്കിയുടെ വിമര്‍ശനം. ഒരു ഐസിസി മത്സരത്തില്‍ ഇങ്ങനെ സംഭവിക്കില്ല. ബിസിസിഐ സംഘടിപ്പിക്കുന്ന ഒരു പരമ്പര മത്സരത്തിന്റെ നിലവാരമാണ് ഇതിനുണ്ടായിരുന്നതെന്ന് പാക് ഡയറക്ടര്‍ പറഞ്ഞു.
ഫൈനലില്‍ തങ്ങള്‍ക്ക് ഭാരതത്തെ കിട്ടണമെന്നും മിക്കി വെല്ലുവിളിച്ചു.
അതേസമയം ഭാരതം കളിച്ചുജയിച്ചുവെന്ന കാര്യം തുറന്നു സമ്മതിക്കാന്‍ മിക്കി തയ്യാറായി.ഈ ലോകകപ്പിലേതടക്കം മൂന്ന് മത്സരങ്ങളിലാണ് ഭാരതം പാകിസ്ഥാനെ സ്വന്തം നാട്ടില്‍ ഏറ്റുമുട്ടിയത്. ബാക്കിയുള്ള അഞ്ച് തവണയും നിഷ്പക്ഷ വേദികളിലായിരുന്നു മത്സരം. അവിടെയും പാകിസ്ഥാന് തോല്‍ക്കുകയായിരുന്നു. രണ്ട് തവണ വീതം ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ഒരു തവണ ദക്ഷിണാഫ്രിക്കയിലും ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴെല്ലാം പാകിസ്ഥാനായിരുന്നു പരാജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: