കോട്ടയം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2021 ജനുവരി മുതല്‍ ലഭിക്കേണ്ട ആറ് ഗഡു(18) ശതമാനം ക്ഷാമബത്ത അടിയന്തരമായി അനുവദിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘ് 26-ാം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്ഷന് നടപ്പാക്കുക, കഴിഞ്ഞ മൂന്ന് വര്‍ഷമായി തടഞ്ഞുവച്ചിരിക്കുന്ന ലീവ് സറണ്ടര്‍ പണമായി നല്‍കുക, 2019 മുതലുള്ള ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുക എന്നീ ആവശ്യങ്ങളും കെജിഒ സംഘ് മുന്നോട്ടുവച്ചു. സമാപന സമ്മേളനത്തില്‍ രാഷ്ട്രീയ രാജ്യ കര്‍മ്മചാരി മഹാസംഘ് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പി. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഫെറ്റോ ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ബി. മനു കെജിഒ സംഘ് പ്രസിഡന്റ്, ഇ.പി. പ്രദീപ് ജനറല്‍ സെക്രട്ടറി
കോട്ടയം: കെജിഒ സംഘിന്റെ സംസ്ഥാന പ്രസിഡന്റായി ബി. മനുവിനേയും ജന. സെക്രട്ടറിയായി ഇ.പി. പ്രദീപിനേയും തെരഞ്ഞെടുത്തു. കോട്ടയത്ത് നടന്ന 26-ാമത് സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. രതീഷ് ആര്. നായര്‍ (ട്രഷറര്‍) പി. പ്രമോദ് (ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി), ഡോ.വി. അമ്പു, എം.ആര്. അജിത്കുമാര്‍, വി.കെ. ബിജു, കെ.എം. രാജീവ്, എന്‍.വി. ശ്രീകല (വൈസ് പ്രസിഡന്റുമാര്‍). രാജന്. കെ, പി.
ആര്. സുനില്‍കുമാര്‍, എം.കെ. നരേന്ദ്രന്, ഡി.ആര്. അനില്‍, കെ.വി. ശ്രീനാജ് (സെക്രട്ടറിമാര്‍).
സി. ശ്രീകുമാര്‍, സുരേഷ്, ഡോ. മഹാലിംഗ ഭട്ട്, എ.എന്‍. വിനോദ്, എന്‍. സന്തോഷ് കുമാര്‍, സുജയ, ഡോ. സാജു തോമസ്, പി.യു. സജി, മാധവദാസ് കെ.ഡി (സംസ്ഥാന സമിതി അംഗങ്ങള്‍) പി.പി. രമേഷ്, ആര്. ഗിരിപ്രകാശ്, പി.എന്‍. രാജേഷ് കുമാര്‍, ആര്. സാജന്, മുരളി എം. നായര്‍ (പ്രത്യേക ക്ഷണിതാക്കള്‍). സി. അനൂപ്, ഗീത എം.സി. (ഓഡിറ്റര്‍മാര്‍) എന്നിവരേയും തെരഞ്ഞെടുത്തു.
ബി. മനു, ഇ.പി. പ്രദീപ്, രതീഷ് ആര്. നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: