പുനലൂര്‍: കിഴക്കന്‍ മേഖലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് ഇന്നലെ ഉറുകുന്ന് ഐഷാ പാലത്തിന് സമീപം മണ്ണും, കല്ലുകളും റെയില്‍വേ ട്രാക്കിലേക്ക് ഇടിഞ്ഞിറങ്ങി.
ഇതിനെ തുടര്‍ന്ന് പാതയിലൂടെ എത്തിയ മധുര-ഗുരുവായൂര്‍ ട്രെയിന്‍ പിടിച്ചിട്ടു. പിന്നീട് റെയില്‍വേ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് മണ്ണ് നീക്കം ചെയ്ത് ഒരു മണിക്കൂറിന് ശേഷമാണ് ഗതാഗതംപുനഃസ്ഥാപിച്ചത്. വൈകിട്ട് 4.30ന് ആണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
ശക്തമായ മഴയില്‍ മേഖലയിലെ പല സ്ഥലങ്ങളിലേയും വീടുകളില്‍ വെള്ളം കയറി. ചാലിയക്കര ആറ് കരകവിഞ്ഞ് ഒഴുകുകയാണ്. മഴ ശക്തമായി തുടരുമ്പോള്‍ അച്ചന്‍കോവില്‍, തൂവല്‍ മല, ആര്യങ്കാവ്, അമ്പനാര്‍ പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: