ഗാസ: ഇസ്രായേല്‍-ഹമാസ് യുദ്ധത്തെ തുടര്‍ന്ന് ഗാസയില്‍ ഇസ്രായേല്‍ കരസേന തെരച്ചില്‍ നടത്തി. ബന്ദികളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു റെയ്ഡ്. ഇസ്രായേലില്‍ ഹമാസ് ഭീകരര്‍ ബന്ദികളാക്കിയ 120 പേരെങ്കിലും നിന്ന് ഗാസയില്‍ ഉണ്ടെന്നാണ് കരുതുന്നത്.
വടക്കന്‍ ഗാസയിലെ 1.1 ദശലക്ഷം ആളുകളെ ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ ആവശ്യപ്പെട്ടതായി നേരത്തേ ഐക്യരാഷ്ട്ര സഭ അറിയിച്ചിരുന്നു. ഹമാസ് ഭരണത്തിലുളള ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം നടത്തി .ഭക്ഷണം, വെള്ളം, ഇന്ധനം, വൈദ്യുതി എന്നിവയുടെ വിതരണം തടഞ്ഞിട്ടുണ്ട്.
ഈജിപ്തില്‍ നിന്ന് ഗാസയിലെ 2.3 ദശലക്ഷം ആളുകള്‍ക്ക് അവശ്യസാധനങ്ങള്‍ നല്‍കുന്നത് ഇസ്രായേല്‍ തടഞ്ഞതിനെത്തുടര്‍ന്ന് ഉണ്ടായിട്ടുളള പ്രതിസന്ധി സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ മുന്നറിയിപ്പ് നല്കി. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രേയേലില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് ശേഷം ഇസ്രായേല്‍ നടത്തിയ തിരിച്ചടിയും തുടര്‍ന്നുളള പോരാട്ടവും മൂലം ഇരുവശത്തുമായി കുറഞ്ഞത് 2,800 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: