ഹൈദരാബാദ്: തെലങ്കാനയില്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ ഒരുങ്ങി ബിജെപി. ആരോടും സഖ്യം വേണ്ടെന്നും 119 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാനുമാണ് ആലോചന.
നിലവില്‍119 അംഗ സഭയില്‍ 99 സീറ്റുകളാണ് കെ. ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസിനുള്ളത്. കോണ്‍ഗ്രസ് -7, ഒവൈസിയുടെ എഐഎംഐഎം- 7, ബിജെപി-3, മറ്റുള്ളവര്‍- 3 എന്നിങ്ങനെയാണ് സഭയിലെ കക്ഷിനില. സംസ്ഥാനത്ത് 17 ലോക്സഭ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ ഒൻപതെണ്ണം ബിആര്‍എസ്, നാലെണ്ണം ബിജെപി, കോണ്‍ഗ്രസ്-3, എഐഎംഐഎം-1 എന്നിങ്ങനൊണ് കക്ഷിനില.
ലോക്സഭ സീറ്റുകളുടെ എണ്ണം താരതമ്യം ചെയ്യുമ്പോള്‍ ബിജെപിക്ക് 21 നിയമസഭാ സീറ്റുകള്‍ ലഭിച്ചേക്കാം. എന്നാല്‍ അടുത്ത കാലത്ത് പാര്‍ട്ടിയുടെ സ്വാധീനം സംസ്ഥാനത്ത് വര്‍ദ്ധിച്ചുവെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി അടക്കം ബിജെപിയില്‍ എത്തിയത് പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി കിഷന് റെഡ്ഡിയെ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനായി നിയോഗിച്ചുകൊണ്ട് കളം നിറയാന്‍ തയ്യാറെടുക്കുകയാണ് ബിജെപി.
കടുത്ത ഭരണ വിരുദ്ധവികാരം സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ദേശീയ രാഷ്ടീയത്തില്‍ പച്ചപിടിക്കാനുള്ള കെസിആറിന്റെ ശ്രമങ്ങളും ഫലംകണ്ടില്ല. മകള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതൃത്വം അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്നതും ചന്ദ്രശേഖര്‍ റാവുവിന് വെല്ലുവിളിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: