ന്യൂദല്‍ഹി: ലാഭമുണ്ടാക്കണമെങ്കില്‍ ഭാരതത്തില്‍ വിയര്ത്തോടണം എന്ന ഗതികേടിലേക്ക് ബഹുരാഷ്ട്ര ഭീമന് കമ്പനികളെ തിരിച്ചുവിട്ട സന്യാസിയായി യോഗ ഗുരു ബാബാ രാംദേവ്. അദ്ദേഹം ആരംഭിച്ച പതഞ്ജലി എന്ന കമ്പനിയുടെ ഉല്പന്നങ്ങളാണ് കോള്‍ഗേറ്റ് പോലുള്ള ബഹുരാഷ്ട്ര ഭീമന്മാരെ വെള്ളം കുടിപ്പിച്ചത്.
വിപണിയിലേക്കുള്ള പെട്ടെന്നുള്ള വരവും അവര്‍ ഉണ്ടാക്കിയ സ്വാധീനവും ആഗോള തലത്തില്‍ തന്നെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ചുരുങ്ങിയ കാലത്തില്‍ പതിനായിരം കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനിയായി പതഞ്ജലി മാറി.
ആഗോള ഭീമന്കമ്പ നികള്‍ പരീക്ഷിക്കാത്ത ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയാണ് പതഞ്ജലി വിപണി പിടിച്ചത്. ഇതോടെ കോള്‍ഗേറ്റ് പോലുള്ള കമ്പനികള്‍ പിടിച്ചുനില്ക്കാന് ആയുര്‍വേദ ഉല്‍പ്പന്നങ്ങളിലേക്ക് പ്രവേശിക്കേണ്ടി വന്നു. ഇക്കാര്യം കോള്‍ഗേറ്റ് പാമോലീവ് എംഡി നോയല്‍ വാലസ് തന്നെ തുറന്നു പറഞ്ഞത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു.
ദന്തകാന്തി എന്ന പേരില്‍ പതഞ്ജലിയുടെ ടൂത്ത് പേസ്റ്റ് പുറത്തിറങ്ങിയപ്പോള്‍ അത് വിപണിയില്‍ വലിയ ചലനമുണ്ടാക്കി. ഭാരതത്തിലെ ഉപഭോക്താക്കള്‍ ധാരാളം പേര് ആയുര്‍വേദ ഉല്‍പ്പന്നമെന്ന നിലയ്ക്ക് ദന്തകാന്തിയിലേക്ക് നീങ്ങി. ഇതോടെ കോള്‍ഗേറ്റും പെപ്സൊഡെന്റും എല്ലാം വിപണിയില്‍ വലിയ തിരിച്ചടി നേരിട്ടു. നിവൃത്തിയില്ലാതെ ഈ വമ്പന്‍ കമ്പനികള്‍ക്കും ആയുര്‍വേദ ടൂത്ത്പേസ്റ്റ് ഉണ്ടാക്കേണ്ടി വന്നു. അങ്ങിനെയാണ് വേദശക്തി എന്ന പേരില്‍ ആയുര്‍വേദ ടൂത്ത് പേസ്റ്റ് ഉണ്ടാക്കേണ്ടി വന്നതെന്ന് നോയല്‍ വാലസ് പറഞ്ഞു.
കോടികള്‍ മുടക്കി ഗവേഷണം നടത്തി ഉല്പന്നങ്ങള് വിപണിയില്‍ ഇറക്കി കോടികള്‍ സമ്പാദിച്ചിരുന്ന ബഹുരാഷ്ട്ര ഭീമന്മാര്ക്ക് ലാഭം നേടണമെങ്കില്‍ വിയര്‍ത്ത് അധ്വാനിക്കേണ്ടി വന്നു. അങ്ങിനെ അവരുടെ ഗത്യന്തരമില്ലാതെ ആയുര്‍വേദ ഉല്പന്നങ്ങളിലേക്ക് തിരിയേണ്ടി വന്നു. ഇതാണ് ഗുരു ബാബാ രാംദേവിന്റെ ശക്തിചൈതന്യമെന്ന് പറയുന്നത് മറ്റാരുമല്ല, കോള്‍ഗേറ്റിന്റെ എംഡി നോയല്‍ വാലസാണ്. ഹിന്ദുസ്ഥാന്‍ ലിവര്‍ ബഹുരാഷ്ട്ര ഭീമനും ഇന്ത്യയില്‍ പിടിച്ചുനില്ക്കാന് ആയുഷ് ബ്രാന്റിലുള്ള ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: