ലണ്ടന്‍: അമേരിക്കയ്ക്ക് പുറമേ ബ്രിട്ടനും ഹമാസിനെതിരായ പോരാട്ടത്തില്‍, ഇസ്രായേലിന് സഹായം നല്‍കിത്തുടങ്ങി. ബ്രിട്ടന്, കിഴക്കന്‍ മധ്യധരണ്യാഴിയില്‍ യുദ്ധക്കപ്പല്‍ വിന്യസിച്ചുതുടങ്ങി. നിരീക്ഷണ വിമാനങ്ങളും വിന്യസിച്ചു.
പി8 യുദ്ധവിമാനമാണ് ഇസ്രായേലിന് ബ്രിട്ടന് കൈമാറുന്നത്. റോയല്‍ നേവി കപ്പലുകളായ ആര്‍എഫ്എ ലൈം ബേ, ആര്‍എഫ്എ ആര്‍ഹസ്, മൂന്ന് മെര്ലിന് ഹെലികോപ്റ്ററുകള്‍ എന്നിവയും ഇസ്രായേലിന്റെ അതിര്‍ത്തികളില്‍ വിന്യസിക്കാന്‍ പ്രധാനമന്ത്രി ഋഷി സുനാക് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: