ഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകൻ കെഎസ് സച്ചിദാനന്ദമൂർത്തി അന്തരിച്ചു.
ബെംഗളൂരുവിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു. അടുത്തിടെ ശ്വാസകോശം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതിന് ശേഷം വെന്റിലേറ്ററിൽ കഴിയുകയായിരുന്നു.
ദ വീക്കിന്റെയും മലയാള മനോരമയുടെയും ദൽഹി റസിഡന്റ് എഡിറ്ററായി സേവനം അനുഷ്ടിച്ചിരുന്നു. 1882-ലാണ് സച്ചിദാനന്തമൂർത്തി മാധ്യമപ്രവർത്തനം ആരംഭിക്കുന്നത്. രാജ്യതലസ്ഥാനത്തെ തന്നെ ഏറ്റവും മുതിർന്ന മാധ്യമപ്രവർത്തകരിൽ ഒരാളാണ് ഇദ്ദേഹം.
എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറലായും പ്രസ് കൗൺസിൽ അംഗമായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ദേശീയ അന്തർദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നതിലായിരുന്നു സച്ചിദാനന്ദമൂർത്തി പ്രാഗൽഭ്യം തെളിയിച്ചിരുന്നത്. ദർലഭ് സിങ് സ്മാര മീഡിയ അവാർഡ്, കർണാടക മീഡിയ അക്കാദമി വിശിഷ്ട പുരസ്കാരം എന്നിങ്ങനെ വിവിധ പുരസ്കാരം അദ്ദേഹം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: