ദുബായ്: പാരിസ്ഥിതിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്‌പ്പുകളുമായി സൗദി അറേബ്യ. ഇതിനോടനുബന്ധിച്ച് പത്ത് ബില്ല്യൺ മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള പദ്ധതി സൗദി ഭരണകൂടം തയ്യാറാക്കി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരം സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെ ഉന്നത സമിതി ചെയർമാനായ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരമാണ് ഈ ബൃഹത് പദ്ധതി യഥാർത്ഥ്യമാകുന്നത്.
ഒക്ടോബർ 8 മുതൽ 12 വരെ റിയാദിൽ നടന്ന രണ്ടാം വാർഷിക എംഇഎൻഎ (MENA) കാലാവസ്ഥാ വാരത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. 2017 നും 2023 നും ഇടയിൽ സൗദി അറേബ്യയിൽ 41 ദശലക്ഷം മരങ്ങൾ വിജയകരമായി നട്ടുപിടിപ്പിച്ചതിനെ തുടർന്നാണ് ഈ പ്രഖ്യാപനം. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും ദേശീയ സസ്യ വികസന കേന്ദ്രവും ചേർന്ന് നടത്തിയ രണ്ട് വർഷത്തെ സാധ്യതാ പഠനത്തെ അടിസ്ഥാനമാക്കിയാണ് പദ്ധതി തയ്യാറാക്കിയത്. ഒപ്‌മെന്റ് ആൻഡ് കോംബാറ്റിംഗ് ഡെസേർട്ടിഫിക്കേഷൻ (NCVC), ആഗോള, പ്രാദേശിക വിദഗ്ധരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി രൂപീകരിച്ചത്.
രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി ആരംഭിക്കുക. 2024 മുതൽ 2030 വരെയാണ് ആദ്യ ഘട്ടം. 2030 മുതൽ രണ്ടാമത്തെ ഘട്ടം ആരംഭിക്കും. 2,000-ലധികം സസ്യജാലങ്ങളുടെ ആവാസ കേന്ദ്രമായ സൗദി അറേബ്യ 2030-ഓടെ 600 ദശലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിക്കാനും 3.8 ദശലക്ഷം ഹെക്ടർ ഭൂമി പുനരധിവസിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതി കൊണ്ട് ദീർഘകാല സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ കൈവരിക്കുന്നതിനൊപ്പം ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാനും സാധിക്കും.
സൗദി അറേബ്യയിലെ വിവിധ ആവാസ മേഖലകളിലുടനീളം നടീൽ പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. സൗദി അറേബ്യയുടെ പാരിസ്ഥിതിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന മരങ്ങളും കുറ്റിച്ചെടികളുമാണ് പദ്ധതിക്കായി തിരഞ്ഞെടുക്കുന്നത്. ഇതിനായി സുസ്ഥിര ജലസേചന രീതികൾ നടപ്പിലാക്കുന്നതിലൂടെയും 10 ബില്യൺ വൃക്ഷ ലക്ഷ്യം കൈവരിക്കാവുന്നതും സുസ്ഥിരവുമാക്കുന്നതിലാണ് പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്.
കൂടുതൽ മരങ്ങളും ഹരിത ഇടങ്ങളും നട്ടുപിടിപ്പിക്കുന്നതോടെ നഗരങ്ങളിൽ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുകയും താപനിലയിൽ കുറഞ്ഞത് 2.2 ഡിഗ്രി കുറയുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പദ്ധതി കടുത്ത ചൂട്, വായു മലിനീകരണം തുടങ്ങിയ നിർണായക പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇതിനു പുറമെ വൃക്ഷത്തൈ നടൽ പദ്ധതി മൂലം മരം വളർത്തൽ, വിത്ത് ശേഖരണം മുതൽ ലാൻഡ്‌സ്‌കേപ്പ് മെയിന്റനൻസ്, നഗര ജല പുനരുപയോഗ ശൃംഖല വികസനം, പാർക്കുകളും സംരക്ഷിത പ്രദേശങ്ങളും സൃഷ്ടിക്കൽ തുടങ്ങി വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ ഒരുത്തിരിയും. കൂടാതെ, നൂതന സുസ്ഥിര പരിഹാരങ്ങളുടെ വികസനത്തെ ഈ പദ്ധതി ഗുണകരമാകും.
കുറഞ്ഞ മഴയും പരിമിതമായ കൃഷിയോഗ്യമായ ഭൂമിയും പോലുള്ള വെല്ലുവിളി നിറഞ്ഞ പ്രകൃതി സാഹചര്യങ്ങൾക്കിടയിലും, പത്ത് ബില്ല്യൺ മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള സൗദി അറേബ്യയുടെ പദ്ധതി, ലോകമെമ്പാടുമുള്ള ഇത്തരത്തിലുള്ള മറ്റ് രാജ്യങ്ങൾക്ക് കൂടുതൽ പ്രചോദനം നൽകുന്ന ഒന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: