ലക്നൗ: മഥുരയിലെ ബാങ്കെ ബിഹാരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്രദര്‍ശനത്തിന് ശേഷം വിവിധ പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. ബങ്കെ ബിഹാരി ക്ഷേത്രത്തിന്റെയും ഗോവര്ദ്ധന് കുന്നിന്റെയും ഇടയിലുള്ള യാത്ര സുഖമമാക്കാനായി പുതിയ ഗോള്‍ഫ് കാര്‍ട്ടുകളും മുഖ്യമന്ത്രി യോഗി ഫ്ലാഗ് ഓഫ് ചെയ്തു.
പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജന്മനാടായ മഥുരയിലെ ഫറായില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ സ്മൃതി മഹോത്സവ മേളയിലും മുഖ്യമന്ത്രി പങ്കെടുത്തു. പിന്നീട് അദ്ദേഹം പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും സന്ദര്‍ശിച്ചു. ആഗ്രയില്‍ നടന്ന ലഘു ഭാരതി സംസ്ഥാന സംരംഭക സമ്മേളനത്തില്‍ മുഖ്യമന്ത്രിയും പങ്കെടുത്തു. ഈ അവസരത്തില്‍ നിരവധി സംരംഭകരെ അദ്ദേഹം ആദരിച്ചു.
ഉത്തര്‍ പ്രദേശിലെ മഥുര ജില്ലയിലുള്ള വൃന്ദാവനില്‍ സ്ഥിതി ചെയ്യുന്ന ഭഗവാന് ശ്രീകൃഷ്ണന്റെ പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് ബങ്കെ ബിഹാരി ക്ഷേത്രം ബങ്കെ ബിഹാരി ക്ഷേത്രം ഹിന്ദുക്കളുടെ ഏറ്റവും വിശുദ്ധമായ ആരാധനാലയങ്ങളില്‍ ഒന്നാണ്. ഇത് ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഭക്തര്‍ക്ക് ബങ്കെ ബിഹാരി ക്ഷേത്രത്തിന്റെയും ഗോവര്ദ്ധന് കുന്നിന്റെയും ദര്‍ശനം സുഗമമാക്കാനാണ് പുതിയ ഗോള്‍ഫ് കാര്‍ട്ടുകള്‍ മുഖ്യമന്ത്രി യോഗി ഫ്ലാഗ് ഓഫ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: