ബ്രഹ്മോസ് ക്രൂയിസ് മിസൈലുകളുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയെന്ന് അറിയിച്ച് ഇന്ത്യൻ സൈന്യം. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളുടെ ഒന്നിലധികം പരീക്ഷണ ഘട്ടങ്ങളാണ് വിജയകരമായി പൂർത്തിയാക്കിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന പരീക്ഷണങ്ങളാണ് വിജയത്തിൽ എത്തിയിരിക്കുന്നത്.
മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ ഇന്ത്യൻ വ്യോമസേനയ്ക്ക് ബ്രഹ്മോസ് എയറോസ്പേസ് അഭിനന്ദന സന്ദേശം അറിയിച്ചു. ഇന്ത്യയും റഷ്യയും സംയുക്ത സംരംഭമായി വികസിപ്പിച്ചെടുത്തതാണ് ബ്രഹ്മോസ് സൂപ്പർസോണിക് മിസൈൽ. അന്തർവാഹിനികളിൽ നിന്നോ കപ്പലുകളിൽ നിന്നോ വിമാനങ്ങളിൽ നിന്നോ കരയിൽ നിന്നോ വിക്ഷേപണം നടത്താൻ സാധിക്കുന്ന രീതിയിലാണ് നിർമ്മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: