ന്യൂദല്‍ഹി: ചൈനീസ് ഫണ്ടില്‍ പ്രവര്‍ത്തിച്ച വിവാദ ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കിനെതിരേ സിബിഐ കേസെടുത്തു. എഫ്സിആര്‍എ (വിദേശ സംഭാവനാ നിയന്ത്രണ നിയമം) പ്രകാരമാണ് കേസ്. ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്ഥയുടെ ദല്‍ഹിയിലെ വസതിയിലടക്കം സിബിഐ റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം ന്യൂസ് ക്ലിക്കിനെതിരായ ആരോപണങ്ങള്‍ സിബിഐ അന്വേഷണ പരിധിയിലുണ്ട്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ദല്‍ഹി പോലീസും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്ക് പുറമേയാണ് സിബിഐയുടെ പുതിയ കേസ്. ന്യൂസ് ക്ലിക്ക് സ്ഥാപകനും എച്ച്ആര്‍ മേധാവിയും നിലവില്‍ ദല്‍ഹി പോലീസ് കസ്റ്റഡിയിലാണ്. 2021ല്‍ ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ പുര്‍കായസ്ഥയുടെ ആസ്തികള്‍ എല്ലാം കണ്ടുകെട്ടിയിരുന്നു. ദല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2019ലെ പൊതുതെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ചൈനീസ് ഷെല്‍ കമ്പനികള്‍ വഴി ഫണ്ട് സ്വീകരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: