കൊച്ചി: സംസ്ഥാനത്ത് അനധികൃത ബോര്‍ഡുകളും ഫ്ലക്സുകളും പെരുകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് വിമര്‍ശിച്ചു. സംസ്ഥാനത്തെ അനധികൃത ബോര്‍ഡുകളും ഫ്ല
ക്സുകളും തടയണമെന്ന ഹര്‍ജികളാണ് സിംഗിള്‍ബെഞ്ച് പരിഗണിച്ചത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഫ്ലക്സ് ബോര്‍ഡുകളടക്കം തെരുവിലുണ്ട്. അനധികൃതമായി ബോര്‍ഡുകള്‍ വയ്ക്കുന്നവരില്‍ നിന്ന് 5,000 രൂപ വീതം പിഴയീടാക്കിക്കൂടേ? തന്നിഷ്ടപ്രകാരം ബോര്‍ഡ് വയ്ക്കാന്‍ ആരെയും അനുവദിക്കരുത്. ഇവയെല്ലാം ഒരുതരത്തില്‍ ദൃശ്യമലിനീകരണമാണ് ഉണ്ടാക്കുന്നത്. എല്ലാവര്ക്കും അവരുടെ പടം വരണമെന്നതാണ് ആവശ്യം.
ബോര്‍ഡുകള്‍ നിലത്തു വീണ് അവയില്‍ വെള്ളം കെട്ടിക്കിടന്നു. ഇവയില്‍ കൊതുകുകള്‍ പെരുകും. ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ക്ക് വര്‍ദ്ധിക്കുന്ന കാലമാണിതെന്ന് ഓര്‍ക്കണമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വാക്കാല്‍ പറഞ്ഞു. ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ തദ്ദേശ ഭരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് ഓണ്‍ലൈന്‍ മുഖേന കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: