ചണ്ഡീഗഡ്: ഖാലിസ്ഥാന്‍ ഭീകരന് ലഖ്ബീര്‍ സിങ് റോഡെയുടെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടി. പഞ്ചാബിലെ മോഗ ജില്ലയില്‍ നടന്ന റെയ്ഡിലാണ് ലഖ്ബീറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. എന്‍ഐഎ പ്രത്യേക കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. എന്‍ഐഎ സംഘവും പഞ്ചാബ് പോലീസും സംയുക്തമായാണ് പരിശോധനനടത്തിയത്. തുടര്‍ന്നാണ് 1.4 ഏക്കറില്‍ വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.
നിരോധിത സംഘടനയായ ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്റെ (ഐഎസൈ്വഎഫ്) തലവനാണ് ലഖ്ബീര്‍ സിങ് റോഡെ. ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലയുടെ അനന്തരവനാണ് ലഖ്ബീര്‍ സിങ്.
2021ല്‍ ഫാസില്‍ക ജില്ലയിലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന ടിഫിന്‍ ബോംബ് സ്ഫോടനത്തിലെ മുഖ്യ പ്രതിയാണ് ലഖ്ബീര്‍ സിങ്. ആയുധങ്ങള്‍, സ്ഫോടകവസ്തുക്കള്‍ കടത്തല്‍, ഗൂഢാലോചന, പഞ്ചാബില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ ലഖ്ബീര്‍ സിങ് വിചാരണ നേരിടണം.
ആയുധങ്ങള്‍, ടിഫിന്‍ ബോംബുകള്‍, ഗ്രനേഡുകള്‍, സ്ഫോടകവസ്തുക്കള്‍, മയക്കുമരുന്നുകള്‍ എന്നിവയുള്‍പ്പെടെയുള്ളവ കൈമാറാന്‍ പാകിസ്ഥാന് ആസ്ഥാനമായുള്ള ഭീകരരുമായി ലഖ്ബീര്‍ സിങ് സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നതായും എന്‍ഐഎ കണ്ടെത്തിയിരുന്നു. 2021-2023 കാലയളവില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച ലഖ്ബീറിനെതിരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: