മുംബൈ: അദാനിയുടെ സമ്പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഇസ്രയേലിലെ ഹൈഫ തുറമുഖത്തിന് അപകടമില്ലെന്ന് അദാനി ഗ്രൂപ്പ്. യുദ്ധം നടക്കുന്നത് ഇസ്രയേലിന്റെ തെക്ക് ഭാഗത്താണ്. എന്നാല്‍ ഹൈഫ തുറമുഖം സ്ഥിതി ചെയ്യുന്നത് ഇസ്രയേലിന്റെ വടക്കുഭാഗത്താണ്.120 കോടി ഡോളറിനാണ് 2023 തുടക്കത്തിലാണ് അദാനി ഹൈഫ തുറമുഖം സ്വന്തമാക്കിയത്.
നേരത്തെ ഹൈഫ തുറമുഖത്തിന് അപകടമാണെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് അദാനി പോര്‍ട്ട് ഓഹരി വില തിങ്കളാഴ്ച 4.7 ശതമാനം താഴ്ന്ന് 792 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍ ഹൈഫ തുറമുഖത്തിന് അപകടമില്ലെന്ന് അറിയിപ്പ് വന്നതോടെ അദാനി പോര്‍ട്ട് ഓഹരി വില എന്നാല്‍ ചൊവ്വാഴ്ച ഓഹരി വില 819 ആയി ഉയര്‍ന്നു. എന്തായാലും ഹമാസ് ഇസ്രയേലിന് നേരെ നടത്തിയ ആക്രമണം കഴിഞ്ഞ ദശകങ്ങളായി സംഭവിക്കാത്ത ഒന്നാണ്. കര, കടല്‍, ആകാശം – മൂന്ന് മേഖലയിലൂടെയും ഒന്നിച്ച് നടത്തിയ ആക്രമണം അമേരിക്കയില്‍ ബിന്‍ ലാദന് നടത്തിയ സെപ്തംബര്‍ 11ലെ ആക്രമണത്തിന് സമാനമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു വിശേഷിപ്പിച്ചിരുന്നു.
2023 തുടക്കത്തിലാണ് അദാനി ഹൈഫ തുറമുഖം സ്വന്തമാക്കിയത്. ഇസ്രയേലിന്റെ കടല്‍മാര്‍ഗ്ഗമുള്ള ചരക്കില്‍ 99 ശതമാനവും കൈകാര്യം ചെയ്യുന്നത് ഹൈഫ തുറമുഖമാണ്. ഇസ്രയേലില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് കുറച്ച് നാള് മുന്‍പ് അദാനി പ്രഖ്യാപിച്ചിരുന്നു. തുറമുഖ മേഖലയില്‍ വന്‍ വിപ്ലവത്തിന് വഴിയൊരുക്കുമെന്നും അദാനി പറഞ്ഞിരുന്നു. ഇതിനെ ഇസ്രയേല്‍ രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്തിരുന്നു. രാജ്യത്തിന്റെ തന്ത്രപ്രാധാന്യമുള്ള സ്വത്ത് ഒരു ഇന്ത്യന്‍ കമ്പനിക്ക് നല്കുന്നതില് പൂര്‍ണ്ണവിശ്വാസമുണ്ടെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: