ന്യൂദല്‍ഹി: ഹമാസ് ഭീകരര്‍ ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരില്‍ 40ലേറെ പിഞ്ചു കുഞ്ഞുങ്ങളും. ക്ഫാര്‍ ആസയില്‍ നടത്തിയ രക്ഷപ്രവര്‍ത്തനത്തിലാണ് ഈ മൃതദേഹങ്ങള്‍ ലഭിച്ചത്. കഴിഞ്ഞ ദിവസം പ്രദേശത്ത് എത്തപ്പെട്ട പ്രദേശിക വാര്‍ത്ത മാധ്യമമാണ് തല ഛേദിക്കപ്പെട്ട ശരീരങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
ഗാസ മുനമ്പില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ക്ഫാര്‍ ആസ. ഈ പ്രദേശത്താണ് ഹമാസ് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. ഇവിടുന്ന് ലഭിച്ച പഞ്ചുകുഞ്ഞുങ്ങളുടെ ശരീരത്തില്‍ ചിലത് ശിരഛേദം ചെയ്ത നിലയിലാണ് ലഭിച്ചത്.
സംഭവസ്ഥലത്തെത്തിയ മുതിര് സൈനിക ഉദ്യോഗസ്ഥര്‍ പോലും സംഭവസ്ഥലത്തെ കാഴ്ചകണ്ട് മരവിച്ചുപോയി എന്നാണ് ഐ24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതൊരു യുദ്ധമല്ല, കൂട്ടക്കൊലയാണെന്ന് ഐഡിഎഫിന്റെ ഡെപ്ത്ത് കമാന്‍ഡ് മേധാവി ജനറല്‍ ഇറ്റായി വെറുവ് പറഞ്ഞു.
അമ്മമാര്‍, അച്ഛന്മാര്, കുഞ്ഞുങ്ങള്‍, യുവാക്കള്‍ അങ്ങനെ ആരേന്ന് നോകാതെ അവരെ കിടക്കയില്‍, പരിചരണ മുറിയില്‍, ഡൈനിംഗ് റൂമില്‍, അവരുടെ പൂന്തോട്ടത്തില്‍ എന്നിങ്ങനെ കിട്ടിയ സ്ഥലത്തിട്ട് മൃഗീയമായി കൊന്ന സംഭവമാണ് എനിക്ക് കാണാനായത്. ‘ഇതൊരു യുദ്ധമല്ല, യുദ്ധക്കളവുമല്ല, മറിച്ച് കൂട്ടക്കൊലയാണെന്ന് വെറുവ് പറഞ്ഞു.
40 babies killed and many of the babies heads cut off. #IsraelUn https://t.co/jgnyONybvb
— ISRAEL MOSSAD (@MOSSADil) October 10, 2023
കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നിരവധി ശരീരങ്ങള്‍ ശിരഛേദം ചെയ്തിരിക്കുന്നു. 40 വര്‍ഷമായി ഞാന്‍ സൈന്യത്തിന്റെ ഭാഗമാണ്. എന്റെ ജീവിതത്തില്‍ ഇതുപോലൊരു സംഭവം കണ്ടിട്ടില്ലെന്ന് അദേഹം വ്യക്തമാക്കി.
ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സില്‍ നിന്നുള്ള റിസര്‍വിസ്റ്റുകള്‍ കമ്മ്യൂണിറ്റി വൃത്തിയാക്കി വരുകയാണ്. എന്നാല്‍ പല വീടുകളിലും ഗ്രനേഡുകളും ട്രാപ്പുകളും ഉള്ളതിനാല്‍ പ്രക്രിയ മന്ദഗതിയിലാണ്. ഹമാസ് ആക്രമണം ഇതുവരെ 1,000ലധികം പേരുടെ ജീവനാണ് എടുത്തത്, അവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് ഇസ്രായേല്‍ അധികാരികള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: