കണ്ണൂർ: ജില്ലയിലെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. ഉളിക്കൽ ടൗണിന് സമീപത്താണ് കാട്ടാന ഇറങ്ങിയത്. ഇന്നലെ രാത്രിയോടെയാണ് പ്രദേശത്ത് കാട്ടാന ഇറങ്ങിയത്. ഉളിക്കൽ ടൗണിന് സമീപത്തുള്ള മാർക്കറ്റിന്റെ പിൻഭാഗത്താണ് കാട്ടാന നിലയുറപ്പിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രദേശത്ത് കാട്ടാന ഇറങ്ങിയതോടെ ഉളിക്കലിലെ കടകൾ അടയ്ക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. വയത്തൂർ വില്ലേജിലെ അംഗൻവാടികൾക്കും സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. ഉളിക്കലിലെ 9 മുതൽ 14 വരെയുള്ള വാർഡുകളിൽ നടന്നു വന്നിരുന്ന തൊഴിലുറപ്പ് ജോലിയും നിർത്തിവെച്ചിട്ടുണ്ട്.
വനാതിർത്തിയിൽ നിന്നും പത്ത് കിലോമീറ്റർ അകലെയായുള്ള സ്ഥലത്താണ് കാട്ടാന എത്തിയിരിക്കുന്നത്. പുലർച്ചെ കൃഷി ഭവന് സമീപത്തായി കശുമാവിൻ തോട്ടത്തിൽ ആണ് ഉണ്ടായിരുന്നത്. ഇതിന് ശേഷം മാർക്കറ്റിന് സമീപത്തേക്ക് പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: