ന്യൂദല്‍ഹി: ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് പിന്നലെ തെരഞ്ഞെടുപ്പിനുള്ള 41 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) പുറത്തിറക്കി.
ഒക്ടോബര്‍ ഒന്നിന് ബിജെപി അധ്യക്ഷന്‍ ബിജെപി നദ്ദയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) യോഗത്തിലാണ് സ്ഥാനാര്‍ഥികളുടെ പേരുകള്‍ അന്തിമമായി പ്രഖ്യാപിച്ചത്.
യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവര്‍ പങ്കെടുത്തു. ഝോട്വാരയില്‍ നിന്ന് മത്സരിക്കാനൊരുങ്ങിയിരിക്കുകയാണ് എംപി രാജ്യവര്‍ധന്‍ റാത്തോഡ് മത്സരിക്കുക. എംപി ദിയാ കുമാരിയെ വിദ്യാധര്‍ നഗറില്‍നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയാക്കും. തിജാരയില്‍ നിന്ന് ബാബ ബാലക്നാഥും സവായ് മധോപൂരില്‍ നിന്ന് കിരോഡി ലാല്‍ മീണയും മത്സരിക്കും.
അഞ്ച് നിര്‍ണായക സംസ്ഥാനങ്ങളായ ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്, തെലങ്കാന, മിസോറാം എന്നിവിടങ്ങളില്‍ നവംബര്‍ ഏഴിനും 30 നും ഇടയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നും ഫലം ഡിസംബര്‍ മൂന്നിന് പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് തിങ്കളാഴ്ച അറിയിച്ചു. രാജസ്ഥാനിലെ 200 സീറ്റുകളിലേക്കും നവംബര്‍ 23ന് വോട്ടെടുപ്പ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: