തിരുവല്ല: ശബരിഗിരിയില്‍ ജന്മഭൂമി മഹാപ്രചരണത്തിന് കരുത്ത് പകര്‍ന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ സന്ദര്‍ശനം. ആവേശോജ്വലമായിരുന്നു സമ്പര്‍ക്ക പരിപാടികള്‍. പത്തനംതിട്ട ലോക്സഭാമണ്ഡലത്തില്‍ ദേശീയ പ്രസ്ഥാനങ്ങളുടെ കരുത്ത് തെളിയിക്കുകയാണ് ജന്മഭൂമി പ്രചാരണ പരിപാടികള്‍. സാധാരണക്കാര്‍ മുതലുള്ള വായനക്കാര്‍ ഇരുകൈകളും നീട്ടിയാണ് ജന്മഭൂമിയുടെ ചുവട് വെയ്പ്പിന് ആവേശം പകരുന്നത്. ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ നേതൃയോഗങ്ങളില്‍ വിലയിരുത്തി. പരിപാടി സ്ഥലങ്ങളില്‍ എല്ലാം സംസ്ഥാന അദ്ധ്യക്ഷന്റെ പക്കല്‍ നിന്നും ജന്മഭൂമി വരിസംഖ്യ സ്വീകരിക്കാന്‍ തിരക്കായിരുന്നു.
ജന്മഭൂമിയെ ഒന്നാമതെത്തിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് വ്യക്തമാക്കി. ജന്മഭൂമിയുടെ പ്രചരണാര്‍ത്ഥം പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ നടന്ന പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയതയുടെ ശബ്ദമായ ജന്മഭൂമി ഉയരേണ്ടത് കാലട്ടത്തിന്റെ ആവശ്യമാണ്. ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും ഇകഴ്ത്തുന്ന നിലപാടാണ് ഇന്നത്തെ മുഖ്യധാരാമാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. വാര്‍ത്തകളെ വളച്ചൊടിക്കാനാണ് ഇവരുടെ ശ്രമം. വികസന പ്രവര്‍ത്തനങ്ങളെ അങ്ങനെ കാണാതെ കേന്ദ്രത്തിനെതിരെ നില്ക്കുന്ന സമീപനമാണ് ചിലരുടെ ലക്ഷ്യം. ശബരിമലയിലെ ആചാര ലംഘനകാലത്ത് നാം ഇവരുടെ സമീപനം അടുത്തറിഞ്ഞതാണ്. അജണ്ടകളോടെയാണ് മാധ്യമങ്ങള്‍ വാര്‍ത്തയെ സമീപിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജന്മഭൂമിയുടെയും ജനംടിവിയുടെയും പ്രാധാന്യം നാം മനസിലാക്കേണ്ടത്. അടിയന്തരാവസ്ഥമുതലുള്ള അതിജീവനങ്ങള്‍ കടന്നാണ് ജന്മഭൂമി ഈ നിലയിലേക്ക് എത്തിയത്. സാധാരണക്കാരായ വായനക്കാരും പ്രവര്‍ത്തകരുമാണ് ജന്മഭൂമിയുടെ കരുത്ത്. അത് കൂടുതല്‍ ബലപ്പെടുത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ ഒരുലക്ഷം കോപ്പി വര്‍ദ്ധനവാണ് ലക്ഷ്യം. കൃത്യമായ ലക്ഷ്യത്തോടെയാണ് വിവിധ ഇടങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. താഴേതട്ട് മുതല്‍ വലിയ മുന്നേറ്റമാണ് ജന്മഭൂമിക്ക് വേണ്ടി നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടൂര്‍,കോന്നി,ആറന്മുള,തിരുവല്ല,റാന്നി,കാഞ്ഞിരപ്പള്ളി പൂഞ്ഞാര്‍ എന്നിവിടങ്ങളില്‍ നടന്ന ജന്മഭൂമി നേതൃയോഗങ്ങളില്‍ കെ.സുരേന്ദ്രന് പങ്കെടുത്തു. ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ.വി.എ.സൂരജ്, ദേശീയ സമിതി അംഗങ്ങളായ വി.എന്‍ ഉണ്ണി, പ്രതാപ ചന്ദ്രവര്‍മ, വിക്ടര്‍ ടി.തോമസ്, കര്‍ഷക മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ ഷാജി.രാഘവന്, ജില്ലാ ജന.സെക്രട്ടറിമാരായ പ്രദീപ് അയിരൂര്‍, അഡ്വ.കെ. ബിനുമോന് തുടങ്ങിയവര്‍ വിവിധ ഇടങ്ങളില്‍ നേതൃത്വം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: