ആലപ്പുഴ: വിശ്വകര്‍മ്മ വിദ്യാര്‍ഥികള്‍ക്ക് വിവിധ സര്‍വകലാശാലകളില്‍ ബിരുദ പഠനത്തിന് അനുവദിച്ചിരുന്ന സംവരണം നിര്‍ത്തലാക്കിയ നടപടി പുന:പരിശോധിക്കണമെന്ന് കേരള വിശ്വകര്‍മ്മ സഭ സംസ്ഥാനനേതൃയോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സംവരണം അട്ടിമറിക്കുന്നത് ഭരണഘടനാ ലംഘനവും സാമൂഹിക നീതിക്ക് എതിരുമാണ്. സംവരണം പുനസ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്കി. യോഗം അഡ്വക്കറ്റ് സതീഷ് ടി. പത്മനാഭന് ഉദ്ഘാടനം ചെയ്തു.
ടി.കെ. ഗോപി അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എ. കെ. വിജയനാഥ് റിപ്പോര്‍ട്ടും ഖജാന്‍ജി സതീഷ് പുല്ലാട്ട് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി കെ. രാമദാസന് ആചാരി (രക്ഷാധികാരി), അഡ്വ. സതീഷ് ടി. പത്മനാഭന് (പ്രസിഡന്റ്), കെ. മോഹനന് (വര്‍ക്കിങ് പ്രസിഡന്റ്) (എറണാകുളം), ശശിധരന് ആചാരി, വിജയന് മഞ്ഞപ്ര( വെസ് പ്രസിഡന്റുമാര്‍ ), എ. കെ. വിജയനാഥ് (ജനറല്‍ സെക്രട്ടറി), പ്രവീണ്‍ മുളക്കഴ , ദിനേശ് കാരിക്കല്‍ (സംഘടനാ സെക്രട്ടറിമാര്‍) പി.കെ. ഗോപി, ദിലീപ് എം.ജി. (സെക്രട്ടറിമാര്‍ ), സതീഷ് പുല്ലാട്ട് (ഖജാന്‍ജി ), ഡോ. നിലമ്പൂര്‍ കെ.ആര്. സി, ഹരീഷ് വിശ്വകര്‍മ്മ, ബാബു പള്ളിപ്പാട്ട്, മനോഹരന് മഞ്ഞപ്ര, എ.കെ. ശിവന് (കണ്ണൂര്‍), കെ. മോഹനകുമാര്‍, കെ.വി. ഹരിദാസ്, കെ. ഗോപാലകൃഷ്ണന്, എന്‍.മോഹനന്, വിക്രമകുമാര്‍(പ്രവര്‍ത്തകസമിതി അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: